കൊല്‍ക്കത്ത ജൂലൈ 18: കാദംബിനി ഗാഗുലിക്ക് വ്യാഴാഴ്ച ആദരാജ്ഞലികളര്‍പ്പിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യത്തിലെ ആദ്യ വനിതാ ബിരുദധാരിയാണ് കാദംബിനി. ഇന്ന് കാദംബിനിയുടെ ജന്മദിനമാണ്.
രാജ്യത്തെ ആദ്യ ബിരുദധാരിയായ കാദംബിനിയുടെ ജന്മദിനമായ ഇന്ന് അവര്‍ക്ക് ആദരാജ്ഞലികളര്‍പ്പിക്കുന്നുവെന്ന് മമത സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇന്ത്യയിലെ ആദ്യ വൈദ്യശാസ്ത്ര വിദ്യാത്ഥിയും കൂടിയാണ് കദംബിനി. സ്ത്രീകള്‍ക്കായുള്ള ഇന്ത്യയിലെ ബംഗ മഹിള വിദ്യാലയത്തിലാണ് കാദംബിനി പഠിച്ചത്.
ദക്ഷിണേഷ്യയില്‍ നിന്നുള്ള ആദ്യ ഡോക്ടറാണ് കാദംബിനി.

