കര്‍ണാടകയില്‍ ഇന്ന് വിശ്വാസ വോട്ട്; വിശ്വാസമര്‍പ്പിച്ച് കുമാരസ്വാമി

ബംഗളൂരൂ ജൂലൈ 18: കര്‍ണാടകയില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ്. കുമാരസ്വാമി സര്‍ക്കാര്‍ ഇന്ന് വോട്ട് തേടാനിരിക്കെ, രാജി വെച്ച 15 വിമത എംഎല്‍എമാരെ നിയമസഭാ നടപടികളില്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധിക്കരുതെന്ന് കോടതി പ്രഖ്യാപിച്ചിരുന്നു. 15 കോണ്‍ഗ്രസ്സ്-ജെഡിഎസ് നേതാക്കളും വ്യാഴാഴ്ച നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ലെങ്കിലും കുമാരസ്വാമി സര്‍ക്കാര്‍ മുന്നോട്ട് തന്നെ പോകുമെന്ന് അറിയിച്ചു. 12 നേതാക്കള്‍ കോണ്‍ഗ്രസ്സില്‍ നിന്നും 3 നേതാക്കള്‍ ജനദാദളില്‍ നിന്നുമാണ് രാജി വെച്ചത്.

സമര്‍പ്പിച്ച രാജി റദ്ദുചെയ്യുമെന്നും സമ്മേളനത്തില്‍ പങ്കെടുക്കുകയും വോട്ട് ചെയ്യുമെന്നും മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ രാമലിംഗ റെഡ്ഡി പറഞ്ഞു. തന്‍റെ മനോവേദന കുമാരസ്വാമി സര്‍ക്കാരോട് പ്രകടിപ്പിക്കുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →