ചെന്നൈയ് ജൂലൈ 18: സാങ്കേതിക കാരണങ്ങളാല്‍ ജൂലൈ 15ന് വിക്ഷേപണം മാറ്റിവെച്ച ചന്ദ്രയാന്‍ 2 ജൂലൈ 22ന് വിക്ഷേപിക്കും. ഐഎസ്ആര്‍ഒ വ്യാഴാഴ്ച അറിയിച്ചു. ശ്രീഹരിക്കോട്ടയില്‍ നിന്നും ജൂലൈ 22ന് രാവിലെ ചന്ദ്രയാന്‍ 2 വിക്ഷേപിക്കും.
ജൂലൈ 15ന് ശ്രീഹരിക്കോട്ടയില്‍ നിന്നും വിക്ഷേപിക്കാനിരുന്ന ചന്ദ്രയാന്‍, സാങ്കേതിക കാരണങ്ങളാല്‍ മണിക്കൂറുകള്‍ക്ക് മുമ്പാണ് നിര്‍ത്തിവെച്ചത്. പ്രശ്നം മനസ്സിലാക്കാനും വേണ്ടുന്ന നിര്‍ദ്ദേശം നല്‍കാനുമായി വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിരുന്നു. അവര്‍ പരിശോധിച്ച് പ്രശ്നം മനസ്സിലാക്കുകയും ഇപ്പോള്‍ തകരാര്‍ പരിഹരിച്ച് പ്രവര്‍ത്തനം സാധാരണഗതിയിലാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറഞ്ഞു.

