ടോക്കിയോ ജൂലൈ 18: ജപ്പാനിലെ യോട്ടോ സിറ്റിയില്‍ വ്യാഴാഴ്ചയുണ്ടായ തീപിടിത്തത്തില്‍ 30 ഓളം പേര്‍ക്ക് പരിക്കേറ്റു. രാവിലെയാണ് ആനിമേഷന്‍ സ്റ്റുഡിയോക്ക് തീപിടിച്ചതെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു. ഒരാള്‍ കമ്പനിയിലെത്തി പെട്രോളൊഴിച്ച് തീയിടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
യൂജി സിറ്റി അടിസ്ഥാനമായ ആനിമേഷന്‍ കമ്പനി 1981ലാണ് സ്ഥാപിച്ചത്. ആനിമേഷന്‍സ് നിര്‍മ്മിക്കുകയും നിരവധി ആനിമേറ്റേര്‍സിനെ പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്.