ജമ്മു ജൂലൈ 18: ‘ബം ബം ബോലെ’ മന്ത്രവിളികളുമായി 4167 തീര്‍ത്ഥാടകര്‍ അടങ്ങുന്ന പുതിയ സംഘം അമര്‍നാഥ് ക്ഷേത്രത്തിലേക്ക് വ്യാഴാഴ്ച രാവിലെ പുറപ്പെട്ടു. യാത്രി നിവാസിലെ ഭഗവതി ക്യാമ്പില്‍ നിന്നുമാണ് സംഘം പുറപ്പെട്ടത്. 169 വാഹനങ്ങളിലായി ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് സംഘം പുറപ്പെട്ടത്.
പഹല്‍ഗാമിലേക്ക് 2087 പുരുഷന്മാര്‍, 397 സ്ത്രീകള്‍, 14 കുട്ടികള്‍, ഭിന്നലിംഗക്കാര്‍ എന്നിവര്‍ 98 വാഹനങ്ങളിലായും ബല്‍ട്ടാലിലേക്ക് 1124 പുരുഷന്മാര്‍, 398 സ്ത്രീകള്‍, 11 കുട്ടികള്‍, തുടങ്ങിയവര്‍ 71 വാഹനങ്ങളിലായും പുറപ്പെട്ടു.
ഇരുവഴികളിലേയ്ക്കുമായി 169 വാഹനങ്ങളാണ് പോയത്. 46 ദിവസത്തെ ക്ഷേത്ര ദര്‍ശനം ആഗസ്റ്റ് 15ന് ശരവണ്‍ പൂര്‍ണ്ണിമ (രക്ഷാബന്ധന്‍) വരെ നീണ്ടുനില്‍ക്കും.

