ന്യൂഡല്‍ഹി ജൂലൈ 16: മുന്‍ സമാജ് വാദി പാര്‍ട്ടി നേതാവും രാജ്യസഭാ എംപിയുമായ ചന്ദ്രശേഖരന്‍റെ മകന്‍ നീരജ് ശേഖര്‍ ചൊവ്വാഴ്ച ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഭൂപേന്ദര്‍ സിങ്ങിന്‍റെ സാന്നിദ്ധ്യത്തിലായിരുന്നു ബിജെപിയില്‍ ചേര്‍ന്നത്. നീരജ് ശേഖര്‍ (50) തിങ്കളാഴ്ചയാണ് രാജി സമര്‍പ്പിച്ചത്. രാജ്യസഭ ചെയര്‍മാന്‍ വെങ്കയ് നായിഡു രാജി സ്വീകരിച്ചതായി അറിയിച്ചു.
നീരജ് ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു. പിതാവിന്‍റെ മരണശേഷമാണ് നീരജ് പാര്‍ട്ടിയില്‍ നിന്ന് മത്സരിച്ചത്.

