ന്യൂഡല്‍ഹി ജൂലൈ 15: ബാബ്റി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് തിങ്കളാഴ്ച പ്രതികരണം ആവശ്യപ്പെട്ട് സുപ്രീംകോടതി. സെപ്റ്റംബര്‍ 30ന് ജഡ്ജി വിരമിക്കുന്നതുകൊണ്ടാണ് പ്രതികരണം ആവശ്യപ്പെട്ടത്. പരിശോധന പൂര്‍ത്തിയാക്കാന്‍ കുറഞ്ഞത് ആറുമാസമെങ്കിലും വേണമെന്ന് സുപ്രീംകോടതിക്ക് നല്‍കിയ കത്തില്‍ ജഡ്ജി പറയുന്നു. കേസിന്‍റെ സമ്പൂര്‍ണ്ണ ഉള്ളടക്കം കേട്ടത് ജഡ്ജി ആയതുകൊണ്ട് അവസാന വിധി പ്രസ്താവിക്കണമെന്ന് ജസ്റ്റിസ് രോഹിന്‍ട്ടണ്‍ നരിമാന്‍റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. വെള്ളിയാഴ്ച കേസിന്‍റെ വാദം കേള്‍ക്കും.
ബാബ്റി മസ്ജിദ്; ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് പ്രതികരണം ആവശ്യപ്പെട്ട് സുപ്രീംകോടതി
