താജിക്കിസ്ഥാനില്‍ 14 തടവുകാര്‍ മരിച്ചു; ഭക്ഷ്യവിഷബാധയാണെന്ന് സംശയം

താജിക്കിസ്ഥാന്‍ ജൂലൈ 8: താജിക്കിസ്ഥാനിലെ ജയിലിലേക്ക് കൊണ്ടുപോകുന്ന വഴിമധ്യേ, പഴകിയ റൊട്ടി കഴിച്ച് 14 ഓളം അന്തേവാസികള്‍ മരിച്ചു. 128 ഓളം തടവുകാരെ മാറ്റി പാര്‍പ്പിച്ചു. പതിനാറ് പേരില്‍ രണ്ട് പേര്‍ മാത്രമാണ് ഈ പ്രതിസന്ധിയെ അതിജീവിച്ചത്. റൊട്ടി കഴിച്ചതിന് അരമണിക്കൂറിന്ശേഷം 16 പേരും ഛര്‍ദ്ദിയും തലചുറ്റലുമൊക്കെ അനുഭവപ്പെട്ടു. അബോധാവസ്ഥയിലായതിനെ തുടര്‍ന്നാണ് എല്ലാവരെയും ആശുപത്രിയിലെത്തിച്ചത്.

റൊട്ടിയില്‍ വിഷമയമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താജിക്കിസ്ഥാനിലെ ജയിലില്‍ രണ്ട് മാസത്തിനിടയ്ക്ക് നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. മെയ് 19ന് വാഹ്ദത്ത് ജയിലില്‍ കലാപത്തെ തുടര്‍ന്ന് 29 തടവുകാരും 3 പാറാവുകാരും കൊല്ലപ്പെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →