ന്യഡല്‍ഹി ജൂലൈ 5: ഇടത്തരക്കാര്‍ക്ക് മാറ്റമില്ലാതെ ബഡ്ജറ്റില്‍ നികുതി നിരക്ക്. നികുതി നിരക്കില്‍ കുറവില്ല, ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ വെള്ളിയാഴ്ച പറഞ്ഞു. കൂടുതല്‍ സമ്പാദിക്കുന്നവര്‍, കൂടുതല്‍ സംഭാവന ചെയ്യണമെന്നും നിര്‍മ്മല പറഞ്ഞു.
ധനികരായ നികുതിദായകര്‍ക്ക് രണ്ട് തരം അധികനികുതി ചുമത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രണ്ട് കോടിയ്ക്കും 5 കോടിയ്ക്കും ഇടയില്‍ നികുതി ചുമത്താവുന്ന വരുമാനം ഉള്ളവര്‍ക്ക് അധികനികുതി 3% ആയി വര്‍ദ്ധിപ്പിക്കാനും നിര്‍മ്മല നിര്‍ദ്ദേശിച്ചു. പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ വരുമാനമുള്ളവര്‍ക്ക് സര്‍ക്കാര്‍ 12,500 നികുതി ഇളവും നല്‍കും.

