ലോസ് ഏയ്ഞ്ചല്‍സ് ജൂലൈ 5: രണ്ട് ദശാബ്ദത്തിനിടയ്ക്കുള്ള ഏറ്റവും വലിയ ഭൂചലനത്തിനാണ് ദക്ഷിണ കാലിഫോര്‍ണിയ ഇന്നലെ സാക്ഷ്യം വഹിച്ചത്. 6.4 വ്യാപ്തിയിലാണ് വ്യാഴാഴ്ച ഭൂചലനം കാലിഫോര്‍ണിയയെ പ്രഹരിച്ചത്. ഇതുവരെ മരണമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. എന്നിരുന്നാലും അധികൃതര്‍ പ്രദേശം പരിശോധിക്കുകയാണ്. സംഭവം നടന്ന റിഡ്ഗെര്‍ക്രസ്റ്റിലെ പ്രാദേശിക ആശുപത്രിയിലെ രോഗികളെ അവിടെനിന്ന് ഒഴിപ്പിച്ചു. 20 ഓളം രോഗികളെയാണ് ഒഴിപ്പിച്ചത്.
കാലിഫോര്‍ണിയയില്‍ 6.4 വ്യാപ്തിയില്‍ ഭൂചലനം
