ന്യൂഡല്‍ഹി ജൂലൈ 4: രാഹുല്‍ ഗാന്ധി തന്‍റെ രാജിസന്നദ്ധത അറിയിച്ചതിന്ശേഷം, കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ചെറുപ്പക്കാരെ മതിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് പ്രതാപ് സിങ് പറഞ്ഞു. ബിജെപിയോട് എതിര്‍ത്ത് നില്‍ക്കാന്‍ ചെറുപ്പക്കാര്‍ തന്നെ വേണമെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളെപ്പറ്റിയും നല്ല അറിവ്, യുവാക്കളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനുള്ള കഴിവ്, രാജ്യതന്ത്രം എന്നിവയെപ്പറ്റി നല്ല അറിവുള്ളവരെ വേണം പ്രസിഡന്‍റായിട്ട് നിയോഗിക്കാനെന്നും അദ്ദേഹം പറഞ്ഞു. മുന്‍ പഞ്ചാബ് പ്രസിഡന്‍റും രാജ്യസഭാംഗവുമായ പ്രതാപ് സിങ് മാധ്യമങ്ങളോടേ സംസാരിക്കുകയായിരുന്നു.
അടുത്ത കോണ്‍ഗ്രസ്സ് പ്രസിഡന്‍റിനെ തീരുമാനിക്കുന്നത് വര്‍ക്കിങ്ങ് കമ്മിറ്റിയാണ്. 18-40 വയസ്സിനിടയ്ക്കുള്ളതാണ് ഇന്ത്യയില്‍ ഭൂരിഭാഗം ജനങ്ങളും. തെരഞ്ഞെടുപ്പില്‍ യുവാക്കളുടെ താത്പര്യം ബിജെപിയാണ്. അതിനെ എതിരിട്ട് അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം മാറ്റം കൊണ്ടുവരണമെങ്കില്‍ ഇപ്പോള്‍ തന്നെ പ്രവര്‍ത്തിക്കണമെന്നും ബജ്വ പറഞ്ഞു. വിദ്യാസമ്പന്നനും, ചെറുപ്പക്കാരനും, കപടമില്ലാത്തതും, ദേശീയ-അന്തര്‍ദേശീയ കാര്യങ്ങളെപ്പറ്റി അറിവുള്ളതുമായ ഒരു നേതാവിനെയാണ് നമുക്കാവശ്യമെന്നും സിങ്ങ് പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ഫലം വന്നു കഴിഞ്ഞ് മെയ് 25നാണ് രാഹുല്‍ ഗാന്ധി രാജി വെച്ചത്. കോണ്‍ഗ്രസ്സ് നേതാക്കള്‍, പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാന മുഖ്യമന്ത്രിമാര്‍ എന്നിവര്‍ രാഹുലിനെ തീരുമാനത്തില്‍ നിന്ന് പിന്തിരിക്കാന്‍ ശ്രമിച്ചെങ്കിലും എല്ലാം വിഫലമായി.