ട്രിപ്പോളി ജൂലൈ 4: ലിബിയന്‍ തലസ്ഥാനത്ത് ദുര്‍ഗ്ഗുണപരിഹാര പാഠശാലയ്ക്ക് പുറത്തുണ്ടായ ആക്രമണത്തില്‍ 44 പ്രവാസികള്‍ കൊല്ലപ്പെട്ടു. ഇത് യുദ്ധനിയമലംഘനമാണെന്ന് യുഎന്‍ വക്താവ് പറഞ്ഞു. ആക്രമണത്തില്‍ ഏകദേശം 130 ഓളം പേര്‍ക്ക് പരിക്കേറ്റു. വിമാനം കൊണ്ടുള്ള ആക്രമണമാണിതെന്നാണ് ലിബിയന്‍ സര്‍ക്കാര്‍ കുറ്റപ്പെടുത്തിയത്.
മരിച്ചവരിലേറെയും ആഫ്രിക്കരാണെന്നും അവര്‍ യൂറോപ്പിലേക്ക് പോകുന്നവഴിയാണെന്നുമാണ് ബിബിസി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സര്‍ക്കാരിന്‍റെ കീഴിലുള്ള ദുര്‍ഗ്ഗുണപരിഹാര പാഠശാലയില്‍ ആയിരക്കണക്കിന് പ്രവാസികള്‍ താമസിക്കുന്നുണ്ട്.
ചൊവ്വാഴ്ചയാണ് ആക്രമണം ഉണ്ടായതെന്നും അപ്പോള്‍ തന്നെ ആളുകളെ മാറ്റിയെന്നും മനുഷ്യാവകാശ കമ്മീഷണര്‍ മൈക്കല്‍ ബാച്ച്ലട് പറഞ്ഞു. യുദ്ധനിയമലംഘനമാണിതെന്നും ഇത് രണ്ടാം തവണയാണ് ആക്രമിക്കപ്പെടുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇതിനെതിരെ സമഗ്രഅന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ ആന്‍റോണിയോ ഗട്ടേര്‍സ് പറഞ്ഞു.