വെള്ളപ്പൊക്കം; റഷ്യയില്‍ 220 ഓളം ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മോസ്കോ ജൂലൈ 3: റഷ്യയിലെ ഇര്‍ക്കുട്സ് പ്രദേശത്ത് ബുധനാഴ്ചയുണ്ടായ കനത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 220 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രളയത്തില്‍ 18 പേര്‍ മരിക്കുകയും ഏകദേശം 200 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 8 പേരെ കാണാതാകുകയും ചെയ്തെന്നാണ് വാര്‍ത്ത ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 41 കുട്ടികളടക്കം 221 ആയി ഉയര്‍ന്നുവെന്നാണ് പ്രാദേശിക അത്യാഹിത സേവന പ്രതിനിധി പറഞ്ഞത്.

ഇര്‍ക്കുട്സ് പ്രദേശത്തെ തുളസ്കി, ചസ്കി തുടങ്ങിയ ജില്ലകളിലാണ് പ്രളയം ബാധിച്ചത്. പ്രളയബാധിതര്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →