ന്യൂഡല്‍ഹി ജൂലൈ 3: ഗവേഷണവും നൂതനപരമായ മാറ്റവും ഉറപ്പാക്കുന്നതിനെപറ്റി സംസാരിക്കുകയായിരുന്നു മാനവവിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍. രാജ്യപുരോഗതി ആശ്രയിക്കുന്നത് ഒരോ രാജ്യത്തിന്‍റെയും വിദ്യാഭ്യാസ സ്ഥിതിയാണെന്ന് അദ്ദേഹം പറഞ്ഞു. ഉപരിവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഗവേഷണം, ഗുണമേന്മ, എന്നിവയ്ക്കാകണം പ്രാധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്‍റെ പ്രശ്നങ്ങള്‍ അന്വേഷിച്ച് കണ്ടെത്തി പരിഹരിക്കണമെന്നും അങ്ങനെ രാഷ്ട്രപുരോഗതി യ്ക്കായി സഹകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഗവേഷണവും നൂതനപരമായ ആശയവും വര്‍ദ്ധിപ്പിക്കുന്നതിനായി വേണ്ട നടപടികള്‍ മന്ത്രിസഭ സ്വീകരിക്കുമെന്നും അതിലൂടെ ചെറുപ്പക്കാരായ ശാസ്ത്രജ്ഞരെ കണ്ടെത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ഉപരിപഠന സെക്രട്ടറി ആര്‍. സുബ്രമണ്യന്‍, അശ്വിന്‍ ഫര്‍ണാണ്ടസ് തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. റാങ്ക് കരസ്ഥമാക്കിയതിന് ജിന്‍ഡാല്‍ യൂണിവേഴ്സ്റ്റി പ്രതിനിധികളെ അനുമോദിക്കുകയും ചെയ്തു മന്ത്രി.

