ന്യൂഡല്‍ഹി ജൂലൈ 3: ആഭ്യന്തരമന്ത്രിയും ബി.ജെ.പി നേതാവുമായ അമിത് ഷാ വ്യാഴാഴ്ച പുതിയ ലോക്സഭാ എംപിമാരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ‘എങ്ങനെ മികച്ച പാര്‍ലമെന്‍റ് അംഗമാകാം’ എന്നതായിരുന്നു പ്രസംഗ വിഷയം. 17-ാമത് ലോക്സഭയില്‍ പുതിയതായി തെരഞ്ഞെടുത്ത അംഗങ്ങള്‍ക്കായി നടത്തിയ നവീകരണപരിപാടിയുടെ ഭാഗമായാണ് ഷാ സംസാരിച്ചത്. ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി, കോണ്‍ഗ്രസ്സ് നേതാവ് അദിര്‍ രഞ്ചന്‍ ചൗധരി എന്നിവരും പ്രസംഗിക്കും. ലോക്സഭ സെക്രട്ടറി സ്നേഹലത ശ്രീവാസ്തവ നന്ദി പ്രസംഗം നടത്തും.
എങ്ങനെയൊരു മികച്ച പാര്‍ലമെന്‍റ് അംഗമാകാം എന്നതിനെപ്പറ്റി അമിത് ഷാ സംസാരിക്കും. ‘സഭയില്‍ ഉന്നയിക്കേണ്ട ചോദ്യങ്ങളും അതിന്‍റെ നടപടിയും’ സംബന്ധിച്ച് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പ്രസംഗം പിന്‍തുടരും.
ജൂലൈ 9ന് നടക്കുന്ന നവീകരണ പരിപാടിയില്‍ പരിസ്ഥിതി മന്ത്രി പ്രകാശ് ജവദേക്കര്‍, കൃഷിവകുപ്പ് മന്ത്രി നരേന്ദ്രസിങ് തുടങ്ങിയവര്‍ പ്രസംഗിക്കും.