ന്യൂഡല്‍ഹി ജൂലൈ 1: ഉത്തര്‍പ്രദേശിലെ ജൂനിയര്‍ സ്കൂള്‍ അദ്ധ്യാപകരെ ബി.ജെ.പി സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി വദ്ര ഞായറാഴ്ച ആരോപിച്ചു. പത്രവാര്‍ത്തയും ചേര്‍ന്നതായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. മാസശമ്പളം 17,000 രൂപയായി ഉയര്‍ത്തുമെന്ന് ഉറപ്പുകൊടുത്തിട്ട് 8,470 രൂപ കുറയ്ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തതെന്ന് പ്രിയങ്ക പറഞ്ഞു. ഇതിന് എന്ത് വിശദീകരണമാണ് സര്‍ക്കാരിന് പറയാനുള്ളതെന്നും പ്രിയങ്ക കുറിച്ചു.