എല്ലാ ബാങ്കും സ്വകാര്യവല്‍ക്കരിക്കില്ല: ജീവനക്കാരുടെ താല്‍പ്പര്യം സംരക്ഷിക്കുമെന്നും ധനമന്ത്രി നിര്‍മല

ന്യൂഡല്‍ഹി: എല്ലാ ബാങ്കുകളും സ്വകാര്യവല്‍ക്കരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജീവനക്കാരുടെ താല്‍പ്പര്യം സംരക്ഷിച്ചു മാത്രമേ നിലവില്‍ പ്രഖ്യാപിച്ച സ്വകാര്യവല്‍ക്കരണം നടപ്പാക്കൂവെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. സ്വകാര്യവല്‍ക്കരണത്തില്‍ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാരുടെ സമരം തുടരുന്നതിനിടെയാണു ധനമന്ത്രിയുടെ വിശദീകരണം.പൊതുമേഖലാ ബാങ്കുകള്‍ തുടര്‍ന്നും ഉണ്ടാകുമെന്നും ഇക്കാര്യം പബ്ലിക് …

എല്ലാ ബാങ്കും സ്വകാര്യവല്‍ക്കരിക്കില്ല: ജീവനക്കാരുടെ താല്‍പ്പര്യം സംരക്ഷിക്കുമെന്നും ധനമന്ത്രി നിര്‍മല Read More

കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനും കിഫ്ബിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ എറണാകുളത്ത് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ എല്ലാ പദ്ധതി നിര്‍വഹണവും കൈകാര്യം ചെയ്യുന്നത് കിഫ്ബി ആണെന്നും ഇത് …

കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍ Read More

നരേന്ദ്രമോദി കേരളത്തിനായി നിരവധി കാര്യങ്ങള്‍ ചെയതതായി നിര്‍മ്മലാ സീതാരാമന്‍

തൃപ്പൂണിത്തുറ: കേരളത്തില്‍ നിന്ന് ബിജെപിക്ക് ഒരു എംപി പോലുമില്ലാതിരുന്നിട്ടും നരേന്ദ്രമോദി സര്‍ക്കാര്‍ കേരളത്തിനായി നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുളളതായി കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍. കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയില്‍ പങ്കെടുത്ത് തൃപ്പൂണിത്തുറയില്‍ സംസാരിക്കുകയായിരുന്നു അവര്‍. കേരളത്തില്‍ ബിജെപി ക്ക് ഒരു എംപിയുമില്ല പിന്നെന്തിന് …

നരേന്ദ്രമോദി കേരളത്തിനായി നിരവധി കാര്യങ്ങള്‍ ചെയതതായി നിര്‍മ്മലാ സീതാരാമന്‍ Read More

സമ്പദ്‌വ്യവസ്ഥയ്ക്ക് ഊർജ്ജം പകരുക ലക്ഷ്യമിട്ട് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ മൂലധച്ചെലവ് വർദ്ധിപ്പിക്കുന്നതിനായി കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമന്റെ നേതൃത്വത്തിൽ അഞ്ചാമത് അവലോകന യോഗം ചേർന്നു

സാമ്പത്തിക വർഷത്തെ മൂലധനച്ചെലവ് (കാപെക്സ്) അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ , ഊര്‍ജ്ജ, ഖനി, ആണവോർജ്ജ വകുപ്പ് സെക്രട്ടറിമാരുമായും 10 കേന്ദ്ര പൊതു മേഖല സ്ഥാപനങ്ങളുടെ മേധാവിമാരുമായും വീഡിയോ കോൺഫറൻസ് നടത്തി. കോവിഡ് – 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിന് ധനമന്ത്രി നടത്തുന്ന വിവിധ യോഗങ്ങളുടെ പരമ്പരയിൽ അഞ്ചാമത്തേതാണിത്. 2020-21 ലെ കാപെക്സ് ലക്ഷ്യമായ 61,483 കോടി രൂപയുടെ 39.4%, അതായത് 24,227 കോടി രൂപയാണ് , 2020 നവംബർ 23 വരെ ചെലവഴിച്ചത്. കാപെക്സ്, സാമ്പത്തിക വളർച്ചയുടെ നിർണായക ഘടകമാണെന്നും, 2020-21, 2021-22 എന്നീ സാമ്പത്തിക വർഷങ്ങളിൽ മൂലധനച്ചെലവ് ഉയർത്തേണ്ടത് സുപ്രധാനമാണെന്നും, കേന്ദ്ര പൊതുമേഖല സ്ഥാപങ്ങളുടെ പ്രകടനം അവലോകനം ചെയ്തുകൊണ്ട് ശ്രീമതി സീതാരാമൻ പറഞ്ഞു. ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാനും, 2020-21 വർഷത്തിൽ ലഭ്യമായ മൂലധന വിഹിതം കൃത്യമായും അനുവദിച്ച സമയപരിധിക്കുള്ളിലും ചെലവഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ധനമന്ത്രി കേന്ദ്ര പൊതുമഖലാ സ്ഥാപനങ്ങളോട് നിർദ്ദേശിച്ചു. കാപെക്സ് ലക്ഷ്യം കൈവരിക്കുന്നതിനായി കേന്ദ്ര പൊതു മേഖല സ്ഥാപനങ്ങളുടെ പ്രകടനം സൂക്ഷ്മമായി നിരീക്ഷിക്കാനും ഇതിനുള്ള തടസ്സങ്ങൾ പരിഹരിക്കാനും ശ്രീമതി നിർമ്മല സീതാരാമൻ സെക്രട്ടറിമാരോട് ആവശ്യപ്പെട്ടു.

സമ്പദ്‌വ്യവസ്ഥയ്ക്ക് ഊർജ്ജം പകരുക ലക്ഷ്യമിട്ട് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ മൂലധച്ചെലവ് വർദ്ധിപ്പിക്കുന്നതിനായി കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമന്റെ നേതൃത്വത്തിൽ അഞ്ചാമത് അവലോകന യോഗം ചേർന്നു Read More