സുഗതകുമാരിയുടേത് മാനവികത കവിതയിലും ജീവിതത്തിലും നിറഞ്ഞ വ്യക്തിത്വം: മുഖ്യമന്ത്രി
സാഹിത്യരചനകൾ കൊണ്ട് മാത്രമല്ല അഗതികളുടെ പുനരധിവാസ പ്രവർത്തനങ്ങളിലൂടെയും പരിസ്ഥിതി സംരക്ഷണത്തിലൂടെയും സ്ത്രീപക്ഷ നിലപാടുകളിലൂടെയും ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു സുഗതകുമാരിയുടെതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുഗതകുമാരിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അയ്യങ്കാളി ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ സന്ദേശം നൽകുകയായിരുന്നു മുഖ്യമന്ത്രി.ഒരു വിഭാഗത്തെയും അരികുവൽക്കരിച്ചുകൊണ്ട് രാഷ്ട്രത്തിന് …