ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ARIIA-2020 (അടൽ റാങ്കിംഗ് ഓഫ് ഇൻസ്റ്റിട്യൂഷൻസ്‌ ഓൺ ഇന്നൊവേഷൻ അച്ചീവ്‌മെന്റ്) അവാർഡുകൾ പ്രഖ്യാപിച്ചു

August 19, 2020

ന്യൂ ഡെൽഹി: ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ARIIA-2020 (അടൽ റാങ്കിംഗ് ഓഫ് ഇൻസ്റ്റിട്യൂഷൻസ്‌ ഓൺ ഇന്നൊവേഷൻ അച്ചീവ്‌മെന്റ്) അവാർഡുകൾ ഇന്ന് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി ശ്രീ രമേശ് പൊഖ്രിയാൽ നിഷാങ്ക്, സഹമന്ത്രി ശ്രീ സഞ്ജയ് ധോത്രെ എന്നിവരും ഓൺലൈൻ ആയി നടന്ന പരിപാടിയിൽ പങ്കെടുത്തു.  കർഷകർക്ക് കൂടുതൽ ശ്രദ്ധ കൊടുക്കണമെന്നും കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് നവീന പദ്ധതികൾ ആവിഷ്കരിക്കണമെന്നും ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ഗവേഷകരോടും ശാസ്ത്രജ്ഞരോടും ആവശ്യപ്പെട്ടു.  കര്‍ഷകര്‍ക്ക് വിവിധ പ്രശ്‌നങ്ങളില്‍ സമയബന്ധിതമായി വിവരങ്ങള്‍ നല്‍കുന്നതിനും ശീതീകരിച്ച സംഭരണ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ആവശ്യമായ പുതിയ സാങ്കേതികവിദ്യകള്‍ സൃഷ്ടിക്കുന്നതിലും നവസംരംഭകരും ഗവേഷകരും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഉപ-രാഷ്ട്രപതി നിവാസില്‍ ഇന്ന് നടന്ന ചടങ്ങില്‍ സംസാരിച്ച …