ജൈവശാസ്ത്ര മാക്‌സ് ലാബുകള്‍ മറ്റൊരു മഹാമാരി വിതയ്ക്കുമോയെന്ന ആശങ്കയില്‍ ഗവേഷകര്‍

June 6, 2021

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അപകടകരമായ ജൈവശാസ്ത്ര ഗവേഷണം നടത്തുന്ന ലബോറട്ടറികളിലെ സുരക്ഷാ പ്രോട്ടോക്കോളുകളില്‍ ആശങ്ക പ്രകടിപ്പിച്ച് ശാസ്ത്ര ലോകം. ഇത്തരം ലാബുകളില്‍ എന്തെങ്കിലും വീഴ്ച സംഭവിക്കുന്നത് മറ്റൊരു ആഗോള മഹാമാരിയ്ക്ക് കാരണമാവുമെന്ന ഭയമാണ് ഇപ്പോഴുള്ളത്. വുഹാന്‍ ലാബില്‍ നിന്നാണ് കൊവിഡ് …

കോവിഡ്-19 മഹാമാരി സമയത്ത്, ഇഎസ്ഐസി ഗുണഭോക്താക്കളിലേക്ക് വൈദ്യസഹായവും ആശ്വാസവും എത്തിക്കുന്നു

April 29, 2021

ആരോഗ്യആനുകൂല്യം * ഇൻഷ്വർ ചെയ്ത വ്യക്തിക്കും കുടുംബാംഗങ്ങൾക്കും കോവിഡ്-19 ബാധിച്ചാൽ, പ്രത്യേക കോവിഡ് ആശുപത്രിയായി പ്രഖ്യാപിച്ചിട്ടുള്ള ഏതെങ്കിലും ESIC/ESIS ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭിക്കും. നിലവിൽ ഇഎസ്ഐസി നേരിട്ട് നടത്തുന്ന 21 ഇഎസ്ഐസി ആശുപത്രികളിലായി 3676 കോവിഡ് ഐസൊലേഷൻ കിടക്കകൾ, 229 ഐസിയു കിടക്കകൾ, 163 വെന്റിലേറ്റർ കിടക്കകൾ എന്നിവയുണ്ട്. കൂടാതെ ഇഎസ്ഐസി പദ്ധതിയുടെ കീഴിൽ സംസ്ഥാന ഗവൺമെന്റ്കൾ നടത്തുന്ന 26 കൊവിഡ് ആശുപത്രികളിൽ 2023 കിടക്കകളും ഉണ്ട്. * ഓരോ ഇഎസ്ഐസി ആശുപത്രിയും കിടക്കകളുടെ ആകെ ശേഷിയുടെ കുറഞ്ഞത് 20 ശതമാനം, ഇൻഷുറൻസ് എടുത്ത വ്യക്തികൾ, ഗുണഭോക്താക്കൾ, ജീവനക്കാർ, വിരമിച്ചവർ എന്നിവർക്ക് കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ സജ്ജീകരിച്ചു പ്രവർത്തിക്കാൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. * ഇഎസ്ഐ ഗുണഭോക്താക്കൾക്ക് അവരുടെ അവകാശത്തിന് അനുസൃതമായി റഫറൽ കത്ത് ഇല്ലാതെ നേരിട്ട് ഇഎസ്ഐ അനുബന്ധ ആശുപത്രിയിൽ നിന്ന് അടിയന്തര/അടിയന്തിരമല്ലാത്ത വൈദ്യചികിത്സ തേടാം. * ഇഎസ്ഐ ഇൻഷുറൻസ് എടുത്ത വ്യക്തി, അല്ലെങ്കിൽ കുടുംബാംഗം ഏതെങ്കിലും സ്വകാര്യ സ്ഥാപനത്തിൽ കോവിഡ്-19 ന് ചികിത്സ തേടുകയാണെങ്കിൽ, ചെലവുകളുടെ തുക ക്ലെയിം ചെയ്യാവുന്നതാണ്. ധനആനുകൂല്യം * ഇൻ‌ഷ്വർ ചെയ്‌ത വ്യക്തി കോവിഡ്-19 ബാധിച്ച് ജോലിയിൽ‌ നിന്നും വിട്ടുനിൽക്കുകയാണെങ്കിൽ‌, അയാൾ‌ക്ക് യോഗ്യത അനുസരിച്ച്, ജോലിയിൽനിന്ന് വിട്ടുനിൽക്കുന്ന കാലയളവിൽ അസുഖ ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യാൻ‌ കഴിയും. ശരാശരി ദൈനംദിന വേതനത്തിന്റെ 70% അസുഖ ആനുകൂല്യമായാണ് 91 ദിവസത്തേക്ക് നൽകുന്നത്. * ഇൻ‌ഷ്വർ ചെയ്ത വ്യക്തി തൊഴിൽ രഹിതനാകുകയാണെങ്കിൽ, പ്രതിദിന വേതനത്തിന്റെ ശരാശരി 50% നിരക്കിൽ പരമാവധി 90 ദിവസത്തേക്ക് അടൽ ബീമിത് വ്യക്തി കല്യാൺ യോജന (എബിവി‌കെ‌വൈ) പ്രകാരം അയാൾക്ക് ധനസഹായം ലഭിക്കും. ഈ സഹായം ലഭിക്കുന്നതിന്, ഇൻ‌ഷ്വർ ചെയ്ത വ്യക്തിക്ക് ഓൺലൈൻ വഴി www.esic.in -ൽ ക്ലെയിം സമർപ്പിക്കാൻ കഴിയും. * ഐഡി ആക്റ്റ്, 1947 അനുസരിച്ച് ഫാക്ടറി/സ്ഥാപനം അടയ്ക്കുന്നതുമൂലം ഇൻഷുർ ചെയ്ത ഏതെങ്കിലും വ്യക്തി തൊഴിൽരഹിതൻ ആവുകയാണെങ്കിൽ, ആർ‌ജി‌എസ്‌കെ‌വൈ പ്രകാരം യോഗ്യതാ വ്യവസ്ഥകൾക്ക് വിധേയമായി 2 വർഷത്തേക്ക് തൊഴിലില്ലായ്മ അലവൻസ് അദ്ദേഹത്തിന് ക്ലെയിം ചെയ്യാം. * ഇൻഷ്വർ ചെയ്ത വ്യക്തി മരണമടഞ്ഞാൽ, അദ്ദേഹത്തിന്റെ കുടുംബത്തിലെ മൂത്ത അംഗത്തിന് ശവസംസ്കാരച്ചെലവ് ഇനത്തിൽ 15,000 രൂപ നൽകുന്നു.

കോവിഡ്; ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

April 24, 2021

ഇസ്‌ലാമാബാദ്: കൊവിഡിനെതിരെ പോരാടുന്ന ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പാക്ക് ‘ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയില്‍ കൊവിഡ് തരംഗം രൂക്ഷമായ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം തങ്ങളുണ്ടെന്ന് അറിയിച്ച് പാക്കിസ്ഥാന്‍ രംഗത്തെത്തിയത്. ഇന്ത്യയിലും ലോകമെമ്പാടും മഹാമാരിയുടെ പിടിയിലകപ്പെട്ട എല്ലാവരും വേഗത്തില്‍ സുഖം …

നിയമസഭാ തെരഞ്ഞെടുപ്പിന്‌ പിന്നാലെ സംസ്ഥാനത്ത്‌ കോവിഡ്‌ ജാഗ്രത ശക്തമാക്കുന്നു

April 8, 2021

തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിന്‌ പിന്നാലെ സംസ്ഥാനത്ത്‌ കോവിഡ്‌ ജാഗ്രത ശക്തമാക്കാൻ തീരുമാനം. തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഏർപ്പെട്ടവർ പാലിക്കേണ്ട നിർദേശങ്ങൾ‌ സംബന്ധിച്ച്‌ കലക്ടർമാരുടെ അധ്യക്ഷതയിൽ യോഗം ചേർന്ന്‌ രൂപംനൽകി. പ്രചാരണത്തിൽ ഏർപ്പെട്ടവരും ബൂത്ത്‌ ഏജന്റുമാരും കർശനമായ സ്വയം നിരീക്ഷണം പാലിക്കണം. രോഗലക്ഷണം കണ്ടാൽ ആർടിപിസിആർ …

‘ആത്മനിര്‍ഭര്‍ ഭാരതു’മായി ഇന്ത്യയുടെ മുന്നേറ്റം ഒരു മാസത്തിനുള്ളില്‍ 23 ലക്ഷം പി.പി.ഇകള്‍ കയറ്റുമതിചെയ്ത് ആഗോളതലത്തില്‍ സ്ഥാനമുറപ്പിച്ചു 1.28 കോടി പി.പി.ഇകള്‍ സംസ്ഥാനങ്ങള്‍ക്ക്/കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക് കേന്ദ്രഗവണ്‍മെന്റ് വിതരണം ചെയ്തു

August 15, 2020

ന്യൂഡെൽഹി: കോവിഡ് 19 നിയന്ത്രണത്തിനായി സംസ്ഥാനങ്ങളിലെ/കേന്ദ്രഭരണപ്രദേശങ്ങളിലെ ഗവണ്‍മെന്റുകളുമായി കൈകോര്‍ത്തു ഫലപ്രദമായ നടപടികളാണ് കേന്ദ്ര ഗവണ്മെന്റ് കൈക്കൊള്ളുന്നത്. രാജ്യത്തുടനീളം ആരോഗ്യ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മഹാമാരിയുടെ തുടക്കത്തില്‍ എന്‍ 95 മാസ്‌കുകള്‍, പി.പി.ഇ കിറ്റുകള്‍, വെന്റിലേറ്ററുകള്‍ എന്നിവയുള്‍പ്പെടെ എല്ലാവിധ ചികിത്സാ …

കോവിഡ് 19 രോഗത്തെ മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

March 12, 2020

ജനീവ മാര്‍ച്ച് 12: ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തി വ്യാപിക്കുന്ന കോവിഡ് 19 രോഗത്തെ മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ആശങ്കപ്പെടുത്തുന്ന വിധത്തില്‍ കൊറോണ വൈറസ് പരക്കുന്നതും അതിന്റെ തീവ്രതയേറിയതുമാണ് മഹാമാരിയായി പ്രഖ്യാപിക്കാനുള്ള ഒരു കാരണം. വൈറസിനെ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ പല രാജ്യങ്ങളും …