ഇരുവഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി
കോഴിക്കോട്: കുളിക്കാനിറങ്ങിയപ്പോള്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നെല്ലിപ്പൊയില്‍ ചവരണാല്‍ ഷിനോയിയുടെ മകന്‍ ജെയിംസി(22)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് ഇരുവഞ്ഞിപ്പുഴ പുല്ലൂരാംപാറ പത്തായപ്പാറ കടവില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് കാണാതായത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.
ഇരുവഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി Read More