മാണി. സി. കാപ്പൻ എൽഡിഎഫ് വിട്ടു; ഘടകകക്ഷിയായി യുഡിഎഫിൽ പ്രവർത്തിക്കും

February 13, 2021

കോട്ടയം: മാണി. സി. കാപ്പൻ എൽഡിഎഫ് വിട്ടു. ഘടകകക്ഷിയായി യുഡിഎഫിൽ പ്രവർത്തിക്കുമെന്ന് മാണി.സി. കാപ്പൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കും. പാലായിൽ 14/02/21 ഞായറാഴ്ച കരുത്ത് തെളിയിക്കുമെന്നും മാണി.സി. കാപ്പൻ പറഞ്ഞു. തന്നോടൊപ്പമുള്ള …

പാലായും തരില്ല രാജ്യസഭാ സീറ്റും തരില്ല ,എൻസിപിയോട് എൽഡിഎഫ്

February 10, 2021

തിരുവനന്തപുരം: പാലാ സീറ്റ് വിട്ടു നൽകാൻ കഴിയില്ലെന്ന് എൽഡിഎഫ്, എൻസിപിയെ ഔദ്യോഗികമായി അറിയിച്ചു. രാജ്യസഭാ സീറ്റും എൻസിപിക്ക് നൽകില്ലെന്ന് കേന്ദ്ര നേതൃത്വത്തെ എൽഡിഎഫ് അറിയിച്ചു. മാണി. സി. കാപ്പനോട് കുട്ടനാട് സീറ്റിൽ മത്സരിക്കാനും എൽഡിഎഫ് നിർദേശിച്ചു. പാലാ ഒഴികെയുള്ള മൂന്ന് സീറ്റ് …

ആഭ്യന്തര പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാണി സി. കാപ്പന്‍ മുംബൈയിൽ

January 25, 2021

മുംബൈ: എന്‍സിപി സംസ്ഥാന ഘടകത്തിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാണി സി. കാപ്പന്‍ മുംബൈയിലെത്തി. തിങ്കളാഴ്ച (25/01/21) ഉച്ചയ്ക്ക് ശേഷം മാണി സി. കാപ്പന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച്ച നടത്തും. എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേരണമെന്ന ആവശ്യം മാണി സി. …

പാല വേണ്ട രാജ്യസഭാ സീറ്റ് മതി, മാണി സി കാപ്പൻ അയയുന്നു

January 14, 2021

കോട്ടയം: എൻ സി പി യിലെമാണി സി. കാപ്പന്‍ വിഭാഗം പാലാ സീറ്റിൽ വിട്ടുവീഴ്ചയ്‌ക്കൊരുങ്ങുന്നതായി സൂചന. രാജ്യസഭാ സീറ്റോ പകരം വാഗ്ദാനമോ വേണമെന്നാണ് കാപ്പന്‍ വിഭാഗത്തിന്റെ ആവശ്യം. പാലാ സീറ്റ് നല്‍കാമെന്ന കാര്യത്തില്‍ ഉറപ്പ് നല്‍കണമെന്ന നിലപാടിലായിരുന്നു നേരത്തെ മാണി സി …

എന്‍സിപി പിളർപ്പിലേക്ക് കോട്ടയത്ത് ശശീന്ദ്രന്‍ വിഭാഗം പ്രത്യേക യോഗം ചേരും

January 9, 2021

കോട്ടയം: സംസ്ഥാന എന്‍സിപി പിളർപ്പിലേക്കെന്ന വ്യക്തമായ സൂചന നൽകി ശനിയാഴ്ച(09/01/21) കോട്ടയത്ത് ശശീന്ദ്രന്‍ വിഭാഗം പ്രത്യേക യോഗം ചേരും. മുൻകാല കോണ്‍ഗ്രസ് എസ് നേതാവ് സി എച്ച് ഹരിദാസിന്റെ ചരമ വാര്‍ഷികത്തിന്റെ പേരിലാണ് ശശീന്ദ്രൻ പക്ഷം ഒന്നിക്കുന്നത്. എന്നാൽ പരിപാടിക്കെതിരെ സംസ്ഥാന …

പിളർപ്പിനരികിൽ എൻ സി പി , ശരദ് പവാർ കേരളത്തിലേക്ക് , പ്രതികരിക്കാതെ സി പി എം

January 7, 2021

തിരുവനന്തപുരം: പാലാ സീറ്റിൻ്റെ പേരിൽ എൽ ഡി എഫ് നേതൃത്വത്തിനും എൻ സി പി ക്കുമിടയിലുണ്ടായ തർക്കങ്ങൾക്കിടെ പാർടിയുടെ ദേശീയ അധ്യക്ഷൻ ശരദ് പവാർ കേരളത്തിലേക്ക് വരുന്നു. മുന്നണി മാറ്റം അടക്കമുള്ള കാര്യങ്ങൾ പവാറിൻ്റെ സന്ദർശനത്തിനിടെ ചർച്ചയാകും എന്നാണ് സൂചന. എന്‍.സി.പിയുടെ …

പാലായിൽ തട്ടി പിളരാനൊരുങ്ങി എന്‍ സി പി സംസ്ഥാന ഘടകം

January 3, 2021

തിരുവനന്തപുരം: എന്‍ സി പി സംസ്ഥാന ഘടകം പിളര്‍പ്പിലേക്ക് പോകുന്നതിന്റെ വ്യക്തമായ സൂചനകളാണ് ഏതാനും ദിവസങ്ങളായി പുറത്തു വരുന്നത്. പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന്‍ മാസ്റ്ററും മാണി സി കാപ്പന്‍ എം എല്‍ എയും അടക്കമുള്ള പ്രബല വിഭാഗം …

ജോസഫിന് മറുപടിയുമായി മാണി സി. കാപ്പന്‍ താനും എന്‍.സി.പിയും ഇടതിനൊപ്പം തന്നെ

December 30, 2020

കോട്ടയം: ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് അറിയിച്ച് എന്‍.സി.പി നേതാവ് മാണി സി. കാപ്പന്‍. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മാണി സി. കാപ്പന്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയാകുമെന്ന് പി. ജെ ജോസഫിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ആരുമായും മുന്നണിമാറ്റം ചര്‍ച്ച ചെയ്തിട്ടില്ലെന്നും താനും എന്‍.സി.പിയും …

എൻ സി പി വേദിയിൽ ഉമ്മൻ ചാണ്ടി; അസ്വഭാവികതയില്ലെന്ന് എൻ സി പി നേതൃത്വം

December 20, 2020

കോട്ടയം: എൻസിപിയുടെ പൊതു പരിപാടിയിൽ‌ ഉദ്ഘാടകനായി ഉമ്മൻചാണ്ടി. ഇടതുമുന്നണിൽ പാലാ സീറ്റിൽ അവകാശവാദം ശക്തമായിരിക്കെയാണ് എൻസിപിയുടെ പൊതുപരിപാടി കോട്ടയത്ത് ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തത്. എൻസിപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തോമസ് ചാണ്ടി അനുസ്മരണ യോഗത്തിലാണ് ഉമ്മൻചാണ്ടി പങ്കെടുത്തത്. സീറ്റ് വിട്ടുകൊടുക്കേണ്ടതില്ലെന്ന എൻസിപി …

എൽ ഡി എഫിലും മുറുമുറുപ്പ് പാലാ വിട്ടുള്ള കളിയില്ലെന്ന് എൻ സി പി, തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തില്‍ തഴയപ്പെട്ടുവെന്നും നേതാക്കള്‍

December 18, 2020

കോട്ടയം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് എന്‍സിപി. പാർട്ടി നിലപാട് എല്‍ഡിഎഫ് യോഗത്തില്‍ വ്യക്തമാക്കും. തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തില്‍ എൻ സി പി തഴയപ്പെട്ടുവെന്നും നേതാക്കള്‍ ആവര്‍ത്തിച്ചു. മന്ത്രി എ.കെ. ശശീന്ദ്രന്‍ എല്‍ഡിഎഫ് യോഗത്തില്‍ …