കോഴിക്കോട് മൊകവൂരിലുണ്ടായ വാഹനാപകടത്തിൽ ഒരാൾകൂടി മരിച്ചു

കോഴിക്കോട്: കോഴിക്കോട് മൊകവൂരിലുണ്ടായ വാഹനാപകടത്തിൽ ഒരാൾകൂടി മരിച്ചു. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന നന്ദനയാണ് മരിച്ചത്. കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. വാഹനാപകടത്തിൽ പരിക്കേറ്റിരുന്ന പഴമ്പാലത്ത് പൂക്കോട്ടുംപാടം കുമാരൻ നേരത്തെ മരിച്ചിരുന്നു. രണ്ടുപേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

കോഴിക്കോട് മൊകവൂരിലുണ്ടായ വാഹനാപകടത്തിൽ ഒരാൾകൂടി മരിച്ചു Read More