നിർമാണ നിരോധന ഉത്തരവ് : ഇടുക്കിയിലെ ജനങ്ങൾക്ക് വേണ്ടി പൊരുതുമെന്ന് എം എം മണി

September 7, 2023

.മൂന്നാർ : ഇടുക്കിയിൽ താമസിക്കാൻ കഴിയില്ലെങ്കിൽ . പുനരധിവാസത്തിന് ഉത്തരവിടണമെന്ന് എം എം മണി എംഎൽഎ. ഇടുക്കിയിലെ 13 പഞ്ചായത്തുകളിലെ നിർമ്മാണ വിലക്കിനെതിരെ മൂന്നാറിൽ സിപിഐഎം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലാണ് എം എം മണിയുടെ വിമർശനം… കളക്ടർ നിർമ്മാണ ഉത്തരവ് പുറപ്പെടുവിച്ചത് …

ഇടുക്കിയിലെ പാര്‍ട്ടി ഓഫീസുകളുടെ നിര്‍മ്മാണം; ഹര്‍ജി പരിഗണിക്കും

August 24, 2023

ഇടുക്കി: സിപിഐഎം പാര്‍ട്ടി ഓഫീസുകളുടെ നിര്‍മ്മാണം സംബന്ധിച്ച് ജില്ലയിൽ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിപിഐഎം ഓഫീസുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റോപ് മെമ്മോ നല്‍കിയത് സംബന്ധിച്ച് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ഹൈക്കോടതിയെ അറിയിക്കും. അമിക്കസ് ക്യൂറി ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് …

മറയൂർ മൂന്നാർ മേഖലയിൽ പരിഭ്രാന്തി പരത്തി വീണ്ടും പടയപ്പ

August 22, 2023

മൂന്നാർ : ജനവാസ മേഖലയിൽ വീണ്ടും പടയപ്പ എന്ന ആനയിറങ്ങി പരിഭ്രാന്തി പരത്തി. മറയൂർ ചട്ട മൂന്നാറിൽ ലയങ്ങളോട് ചേർന്നുള്ള പ്രദേശത്താണ് ആന എത്തിയത്. മറയൂർ മൂന്നാർ അന്തർ സംസ്ഥാന പാതയിൽ ഇറങ്ങിയ കാട്ടാന മണിക്കൂറുകളോളമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കഴിഞ്ഞ ഒന്നര …

തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ പേരിലും തട്ടിപ്പ് : മൂന്നാർ സ്വദേശിനിക്ക് നഷ്ടപ്പെട്ടത് 10000 രൂപ

July 3, 2023

മൂന്നാർ : ∙ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസ് പഠനത്തിന് പ്രവേശനം ലഭിച്ചതായി വ്യാജ ഇമെയിൽ സന്ദേശമയച്ചും ഓൺലൈനിൽ ക്ലാസ് നടത്തിയും തട്ടിപ്പു നടത്തിയതായി പരാതി. സന്ദേശം വിശ്വസിച്ച് ആറുമാസം ഓൺലൈൻ ക്ലാസിൽ പങ്കെടുത്ത മൂന്നാർ സ്വദേശിയായ പെൺകുട്ടി തട്ടിപ്പു തിരിച്ചറിഞ്ഞത് …

മൂന്നാറിലെ അമിക്കസ് ക്യൂറി നിയമനം കള്ളനെ കാവൽ ഏൽപ്പിച്ചത് പോലുള്ള നടപടിയെന്ന് എം.എം.മണി.എംഎൽഎ

July 2, 2023

ഇടുക്കി: മൂന്നാറിലെ നിർമാണ നിയന്ത്രണത്തിൽ അമിക്കസ് ക്യൂറി ഹരീഷ് വാസുദേവനെതിരേ ഉടുമ്പൻചോല എം.എൽ.എ. എം.എം. മണി. അമിക്കസ് ക്യൂറി നിയമനം കള്ളനെ കാവൽ ഏൽപ്പിച്ചത് പോലുള്ള നടപടിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി .മലയോര ജനതയ്‌ക്കെതിരേ പ്രവർത്തിക്കുന്ന കള്ളനാണ് ഹരീഷ് വാസുദേവനെന്ന് മണി ആരോപിച്ചു. …

മൂന്നാറിൽ കുതിരസവാരിക്കിടെ പിന്നാലെയെത്തിയ മറ്റൊരു കുതിരയുടെ കടിയേറ്റ് പ്ലസ്ടു വിദ്യാർത്ഥിനിക്ക് പരിക്ക്

June 20, 2023

മൂന്നാർ : ∙ കുതിരസവാരി നടത്തുകയായിരുന്ന പതിനാറുകാരിയെ പിന്നാലെയെത്തിയ മറ്റൊരു കുതിര കടിച്ചു പരുക്കേൽപിച്ചു. മലപ്പുറം കോട്ടയ്ക്കൽ സ്വദേശിനിയായ പ്ലസ്ടു വിദ്യാർത്ഥിനിക്കാണു കടിയേറ്റത്. 2023 ജൂൺ 18 ഞായറാഴ്ച വൈകിട്ട് മൂന്നാർ – മാട്ടുപ്പെട്ടി റോഡിലെ കെഡിഎച്ച്പി ഇന്ധന പമ്പിനു സമീപമാണു …

മാട്ടുപ്പെട്ടി- വട്ടവട റൂട്ടിൽ ഒറ്റയാന്റെ പരാക്രമം.

June 19, 2023

മൂന്നാർ: മൂന്നാർ മാട്ടുപ്പെട്ടി റോഡിൽ ഒറ്റയാന്റെ ഒരു മണിക്കൂറോളം നീണ്ട പരാക്രമം. വാഹനയാത്രക്കാരെ വിരട്ടിയോടിക്കുന്ന ദൃശ്യങ്ങൾ പുറത്തെത്തി. മാട്ടുപ്പെട്ടി ബോട്ട് ലാൻഡിനു സമീപം തമ്പടിച്ചിട്ടുള്ള കാട്ടാനക്കൂട്ടത്തിൽ ഉൾപ്പെട്ടിട്ടുള്ളതാണ് കൊമ്പൻ എന്നാണ് വിവരം. 2023 ജൂൺ 16 വെള്ളിയാഴ്ചയാണ് സംഭവം. പടയപ്പ, ഹോസ് …

മൂന്നാർ: മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ സ്ഥിര പ്രതിഷ്ഠ നേടിയ നടൻ പൂജപ്പുര രവി അന്തരിച്ചു. 86 വയസ്സായിരുന്നു. മറയൂരിൽ വച്ചായിരുന്നു അന്ത്യം. നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം.
മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, മുത്താരം കുന്ന് പിഒ, കള്ളൻ കപ്പലിൽ തന്നെ, പൂച്ചക്കൊരു മൂക്കുത്തി, റൗഡി രാമു തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

June 18, 2023

ആറു മാസം മുൻപാണ് ജന്മനാടായ പൂജപ്പുര വിട്ട് അദ്ദേഹം മറയൂരിൽ മകളുടെ വീട്ടിലേക്ക് താമസം മാറിയത്. രവീന്ദ്രൻ നായർ എന്നാണ് യഥാർഥ പേര്. നാടക നടൻ ആയിരിക്കേ കലാനിലയം കൃഷ്ണൻ നായരാണ് അദ്ദേഹത്തിന്‍റെ പേര് മാറ്റിയത്. 1924 ഒക്റ്റോബർ 28ന് പൂജപ്പുരയിൽ …

മൂന്നാറിൽ തോട്ടം തൊഴിലാളി യുവാവിനെ വീട്ടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി

June 16, 2023

മൂന്നാർ: തോട്ടം തൊഴിലാളിയായ യുവാവിനെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൻദേവൻ കമ്പനി മാട്ടുപ്പെട്ടി എസ്റ്റേറ്റിൽ കുട്ടിയാർ ഡിവിഷനിൽ കെ.പാണ്ടി (28) ആണ് മരിച്ചത്. 2023 ജൂൺ 15 ന് ഉച്ചകഴിഞ്ഞാണ് ഇയാളെ വീട്ടിലെ കട്ടിലിൽ അനക്കമില്ലാതെ കിടക്കുന്ന …

വഴിയോര കടകൾ ആക്രമിച്ചു : ദേശീയപാതയിൽ ഭീതി പരത്തി ചക്കക്കൊമ്പൻ

June 8, 2023

മൂന്നാർ : ആനയിറങ്കലിനു സമീപം ദേശീയപാതയിൽ ചക്കക്കൊമ്പന്റെ ആക്രമണം. 2023 ജൂൺ 7ന് രാത്രി 11 മണിയോടെ ദേശീയപാതയിൽ ഇറങ്ങിയ കൊമ്പൻ വഴിയോര കടകൾ ആക്രമിച്ചു. ഒരു മണിക്കൂറോളം ദേശീയപാതയിൽ പരിഭ്രാന്തി ഉണ്ടാക്കി. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് ആനയെ തുരത്തിയത്. ചിന്നക്കനാൽ …