
കടവൂരില്‍ കരടിയിറങ്ങിയതായി സംശയം ,നാട്ടുകാര്‍ പരിഭ്രമത്തില്‍
കല്ലമ്പലം: കടവൂരില്‍ കരടിയിറങ്ങിയതായുളള സംശയത്തെതുടര്‍ന്ന് നാട്ടുകാര്‍ പരിഭ്രമത്തിലായി. കൊല്ലം ജില്ലയിലെ ശീമാട്ടി,കല്ലുവാതുക്കല്‍ പ്രദേശങ്ങളില്‍ മുമ്പ് കണ്ടെത്തിയിരുന്ന കരടി നാവായിക്കുളം പഞ്ചായത്തിന്‍റെ കടവൂര്‍ പ്രദേശങ്ങളില്‍ എത്തിയതായിരിക്കുമെന്ന് സംശയിക്കുന്നു. നാട്ടുകാരില്‍ ചിലര്‍ കരടിയേയും കരടിയുടെ കാല്‍പ്പാടുകളും കണ്ടതായി പറയുന്നു. മടന്തപ്പച്ച സ്വദേശി റൈഹാനത്താണ് കഴിഞ്ഞ …