ഗണ്ടര്‍ബല്‍ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

November 12, 2019

ശ്രീനഗര്‍ നവംബര്‍ 12: കാശ്മീരിലെ ഗണ്ടര്‍ബല്‍ ജില്ലയില്‍ സുരക്ഷാസൈനികരുമായി ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. തീവ്രവാദികള്‍ സ്ഥലത്തുണ്ടെന്ന സൂചനയെത്തുടര്‍ന്ന് കാശ്മീര്‍ പോലീസും സിആര്‍പിഎഫും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. തുടര്‍ന്നുണ്ടായ ആക്രമണത്തിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. കൂടുതല്‍ സുരക്ഷാസേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.