അനുപമ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിൽ നിന്നും മന്ത്രി വീണാ ജോർജ് നേതൃത്വം നൽകുന്ന വകുപ്പും തടിയൂരുന്നു

July 16, 2022

തിരുവനന്തപുരം : അനുപമ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ ഇനിയും ചെറുവിരലനക്കാതെ സർക്കാർ. ശിശുക്ഷേമ സമിതിക്കും ചൈൽഡ് വെൽഫയർ കമ്മിറ്റിയ്ക്കും ഗുരുതര വീഴ്ച പറ്റിയെന്ന് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ റിപ്പോർട്ട് നൽകി ഏഴ് മാസം കഴിഞ്ഞിട്ടും ഒന്നുമായില്ല. …

സമരം ശക്തമായി തുടരാൻ അനുപമയുടെ തീരുമാനം: ഇന്ന് സിഡബ്യുസിക്ക് മുന്നിൽ ഹാജരാകും

November 15, 2021

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ സിഡബ്ല്യുസിക്ക് മുന്നിൽ അനുപമ 2021 നവംബർ 15ന് ഹാജരാകും. പതിനൊന്ന് മണിക്ക് ഹാജരാകാനാണ് നിർദ്ദേശം. ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാനും നിർദ്ദേശമുണ്ട്. കേസ് പരിഗണിക്കുന്ന വഞ്ചിയൂർ കുടുംബകോടതിയുടെ നിർദ്ദേശപ്രകാരമാണ് സിഡബ്ല്യു സി നടപടി. കേസിൽ തുടർനടപടി സ്വീകരിക്കാൻ സിഡബ്ല്യുസിയോട് …

അനുപമയുടെ കുഞ്ഞിൻ്റെ ദത്ത് നിയമപ്രകാരം തന്നെ; ശിശുക്ഷേമ സമിതിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി വീണ ജോര്‍ജ്

October 26, 2021

തിരുവനന്തപുരം: അനുപമയുടെതെന്ന് കരുതുന്ന കുഞ്ഞിനെ ദത്ത് നല്‍കിയത് എല്ലാ നടപടി ക്രമങ്ങളും പാലിച്ചെന്ന് മന്ത്രി വീണ ജോര്‍ജ്. ശിശുക്ഷേമസമിതിയില്‍ ലഭിക്കുന്ന കുഞ്ഞിനെ മുപ്പത് ദിവസം കഴിഞ്ഞ് ആരും അന്വേഷിച്ച് വന്നില്ലെങ്കില്‍ ദത്ത് നല്‍കാവുന്നതാണെന്നും 30 ദിവസം കഴിഞ്ഞിട്ടും ഈ കുഞ്ഞിനെ അന്വേഷിച്ച് …

സംസ്ഥാന പൊലീസിൽ വിശ്വാസമില്ലെന്ന് അനുപമ

October 24, 2021

തിരുവനന്തപുരം: പൊലീസിനെതിരായ ആരോപണങ്ങൾ ആവർത്തിച്ച് അനുപമ. അന്വേഷണത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന പൊലീസ് റിപ്പോർട്ട് തെറ്റാണ്. സെപ്റ്റംബർ മാസത്തിൽ നൽകിയ പരാതിയിലാണ് പോലീസ് എഫ്.ഐ.ആര്‍ എടുത്തത്. വീഴ്ച പറ്റിയിട്ടില്ല എന്ന റിപ്പോര്‍ട്ട് കാണുമ്പോൾ നിലവിലുള്ള വിശ്വാസം കൂടെ നഷ്ടപ്പെട്ടു. അച്ഛനെതിരെ കേസെടുക്കാൻ ഡി.ജി.പി ബെഹ്റ …

വലിയ പ്രതീക്ഷയോടെയാണ് സമരം അവസാനിപ്പിച്ച് മടങ്ങുന്നതെന്ന് അനുപമ

October 24, 2021

തിരുവനന്തപുരം: സർക്കാർ ഇടപെടലിനെ തുടർന്ന് കുഞ്ഞിനെ തിരിച്ച് കിട്ടാനുള്ള വഴി തെളിഞ്ഞതിനാൽ സെക്രട്ടേറിയേറ്റിന് മുന്നിലെ നിരാഹാര സമരം അനുപമ അവസാനിപ്പിച്ചു. സർക്കാർ ഇടപെടലിന് നന്ദി അറിയിക്കുന്നതായും അനുപമ പറഞ്ഞു. നിരാഹാര സമരം അവസാനിപ്പിച്ച ശേഷം അനുപമ കോടതിയിലേക്ക് പോയി. 2021 ഒക്ടോബർ …

താനും ഒരമ്മയാണ് ,അനുകൂല നടപടിയുണ്ടാകും; അനുപമയോട് മന്ത്രി വീണാ ജോർജ്

October 23, 2021

തിരുവനന്തപുരം: കുഞ്ഞിനെ വിട്ടുകിട്ടാൻ നിരാഹാര സമരവുമായി മുന്നോട്ട് പോകുന്നതിനിടെ അനുപമയെ മന്ത്രി വീണാ ജോർജ്ജ് ഫോണിൽ വിളിച്ച് സംസാരിച്ചു. കുഞ്ഞിനെ തിരികെ കിട്ടാനായി നടപടി എടുക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയെന്ന് അനുപമ പറയുന്നു. അമ്മ എന്ന വികാരം മനസിലാകുമെന്നും ഞാനും ഒരമ്മയാണെന്നും …

സ്വന്തം കുഞ്ഞിനെ വിട്ടുകിട്ടാൻ അധികാരികളുടെ ഇടപെടൽ ആശ്യപ്പെട്ട് അനുപമ നിരാഹാര സമരം തുടങ്ങി

October 23, 2021

തിരുവനന്തപുരം: സ്വന്തം കുഞ്ഞിനെ വിട്ടുകിട്ടാൻ അധികാരികളുടെ ഇടപെടൽ ആശ്യപ്പെട്ട് അനുപമ നിരാഹാര സമരം ആരംഭിച്ചു. തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കലാണ് അനുപമയുടെ ഏകദിന നിരാഹാര സമരം. അന്വേഷണത്തിൽ വിശ്വാസമില്ലെന്നും നടപടിയാണ് വേണ്ടതെന്നും സമരവേദിയിൽ അനുപമ മാധ്യമങ്ങളോട് പറഞ്ഞു. ”ഞങ്ങൾക്ക് പൊലീസിന്റെ ഭാഗത്തുനിന്നും ശിശുക്ഷേമ …

കുട്ടിയെ വിട്ടുകിട്ടാനുള്ള അനുപമയുടെ പോരാട്ടത്തിന് എല്ലാ പിന്തുണയും നൽകുന്നുവെന്ന് എ വിജയരാഘവൻ

October 23, 2021

തിരുവനന്തപുരം: കുട്ടിയെ വിട്ടുകിട്ടാനുള്ള അനുപമയുടെ പോരാട്ടത്തിന് എല്ലാ പിന്തുണയും നൽകുന്നുവെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. വിഷയം പാർട്ടി നേരത്തെ അറിഞ്ഞിരുന്നില്ല. പാർട്ടിയുടെ പരിധിയിൽ വരുന്ന വിഷയമല്ല ഇത്. നിയമപരമായി പരിഹരിക്കേണ്ട വിഷയമാണിതെന്നും വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു. വിഷയം …

അനുപമയുടെ കുഞ്ഞിനെ പ്രസവശേഷം കാണാതായ സംഭവത്തില്‍ കേസെടുത്തു

October 23, 2021

തിരുവനന്തപുരം : എസ്‌എഫ്‌ഐ നേതാവായിരുന്ന അനുപമയുടെ കുഞ്ഞിനെ പ്രസവശേഷം കാണാതായ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. പേരൂര്‍ക്കട പോലീസ്‌, സിറ്റി പോലീസ്‌ കമ്മീഷണര്‍,ഡിജിപി,ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്‍,സിഡബ്ല്യുസി ചെയര്‍ പേഴ്‌സന്‍ സുനന്ദ, ജില്ലാ ചൈല്‍ഡ്‌ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവര്‍ക്ക്‌ നോട്ടീസ്‌ …

കുട്ടിയെ കുറിച്ചുള്ള ഒരു വിവരവും അനുപമയ്ക്ക് പറയാനായില്ല; ദത്ത് നല്‍കിയതില്‍ വിചിത്ര ന്യായീകരണവുമായി സി.ഡബ്ല്യു.സി

October 22, 2021

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയില്‍ നിന്നും കുഞ്ഞിനെ വേര്‍പെടുത്തുകയും മറ്റൊരാള്‍ക്ക് ദത്ത് നല്‍കുകയും ചെയ്ത സംഭവത്തില്‍ വിചിത്ര വാദവുമായി ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി. കുട്ടി ദത്ത് പോകുന്നതിന് മൂന്നരമാസം മുന്‍പ് അനുപമയുടെ പരാതിയില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ അനുപമ കുഞ്ഞിന്റെ ഒരു വിവരങ്ങളും …