പോളിംഗ്‌ ഡ്യൂട്ടിയുളള ഉദ്യോഗസ്ഥര്‍ക്കായി വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ പോളിംഗ്‌ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുളള ഉദ്യോഗസ്ഥര്‍ക്ക്‌ പോസ്‌റ്റല്‍ വോട്ടുകള്‍ രേഖപ്പെടുത്തുന്നതിന്‌ ഏപ്രില്‍ 1,2,3 തീയതികളില്‍ സൗകര്യം ഏര്‍പ്പെടുത്തി. നിയമ സഭ നിയോജക മണ്ഡലങ്ങളിലെ അസി. റിട്ടേണിംഗ്‌ ഓഫീസര്‍(ബിഡിഒമാര്‍)മാരുടെ ഓഫീസുകളിലും തൃശൂര്‍ മണ്ഡലത്തില്‍ ജില്ലാ സിവില്‍ സ്റ്റേഷനിലെ 13-ാം നമ്പര്‍ മുറിയിലും രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ സൗകര്യമുണ്ടാകുമെന്ന്‌ ജില്ലാ ഇലക്ഷന്‍ ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

പോളിംഗ്‌ ഡ്യൂട്ടിയിലുളള ഉദ്യോഗസ്ഥര്‍ക്ക്‌ വോട്ടുരേഖപ്പെടുത്താനുളള സൗകര്യമാണ്‌ ഈ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ ഒരുക്കിയിട്ടുളളത്‌. പോളിംഗ്‌ ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥര്‍ ഫോറം 12 ല്‍ അവരവര്‍ക്ക്‌ വോട്ടവകാശമുളള നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക്‌ തപാല്‍ വോട്ടിനായി അപേക്ഷ നല്‍കുകയോ പോളിംഗ്‌ നിയമന ഉത്തരവുമായി വോട്ടര്‍ ഫെസിലിറ്റി സെന്ററില്‍ ഹാജരാവുകയോ വേണമെന്ന്‌ ജില്ലാ കളക്ടര്‍ അറിയിച്ചു.

നിലവില്‍ തപാല്‍ വോട്ടിനായി അപേക്ഷ നല്‍കിയവരും, ഏപ്രില്‍ 3ന്‌ ഇലക്ഷന്‍ റിഹേഴ്‌സല്‍ ക്ലാസ്‌ നിശ്ചയിച്ച പോളിംഗ്‌ ഉദ്യോഗസ്ഥരും അവരവര്‍ക്ക്‌ വോട്ടവകാശമുളള വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ ഹാജരായാല്‍ മതി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →