മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബോസിൻറെ പ്രഖ്യാപന സമയം മുതൽ മലയാള സിനിമ പ്രേമികളുടെ ഇടയിൽ ചർച്ചയാണ്. അതുകൊണ്ടു തന്നെ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ എല്ലാം ആകാംക്ഷയോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത് . ഇപ്പോഴിതാ ഷൂട്ടിംഗ് തുടങ്ങാൻ പോകുന്ന ബറോസിന് ആശംസകൾ അറിയിച്ചു കൊണ്ട് അമിതാഭ് ബച്ചൻ എത്തിയിരിക്കുന്നു , ട്വിറ്ററിലൂടെയാണ് മോഹൻലാലിനെ ആശംസകൾ അറിയിച്ചത്.
മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന് എല്ലാ വിജയങ്ങളും ഉയർച്ചകളും ഉണ്ടാവട്ടെ എന്നായിരുന്നു ബച്ചന്റെ ട്വിറ്റ് .
ഇതിന് മോഹൻലാൽ മറുപടി നൽകിയത് ,, സർ വളരെ നന്ദിയോടെ ഞാൻ താങ്കളുടെ സ്നേഹം നിറഞ്ഞ വാക്കുകൾ സ്വീകരിക്കുന്നു. ഹൃദയസ്പർശിയായ അങ്ങയുടെ വാക്കുകൾ ഞാൻ എന്നും കാത്തു സൂക്ഷിക്കുന്ന അനുഗ്രഹമാണ്. അങ്ങയോടുള്ള ബഹുമാനവും ആരാധനയും തുടർന്നുകൊണ്ടേയിരിക്കും. വളരെ നന്ദി എന്നാണ് കുറിച്ചത്.