ആറാട്ടിലെ ഗാനത്തിലൂടെ മോഹൻലാലും എ ആർ റഹ്മാനും ഒന്നിച്ച് എത്തുന്നു

മോഹൻലാൽ നായകനായ ആറാട്ട് എന്ന ചിത്രത്തിലെ ഗാനത്തിലൂടെ എ ആർ റഹ്മാനും മോഹൻലാലും ഒന്നിക്കുന്നു.. യോദ്ധ, ഇരുവർ ,എന്നീ ചിത്രങ്ങൾക്കു ശേഷം രണ്ടുപേരും ഒന്നിക്കുന്ന ചിത്രമാണ് ആറാട്ട് .ഏറ്റവും ചിലവേറിയ ഗാനചിത്രീകരണം ആണ് ആറാട്ടിൽ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട് . ഇതിനു മുൻപ് വിജയ് ആറ്റിലി ചിത്രമായ ബിഗിലിന്റെ ഗാനരംഗത്തിലും എ ആർ റഹ്മാൻ അഭിനയിച്ചിരുന്നു. ഉദയ കൃഷ്ണ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ഈ ചിത്രം ഒരു മാസ്സ് എന്റർടൈമെൻറ് ചിത്രമായാണ് ഒരുങ്ങുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →