ചെന്നൈ: തമിഴ്നാട്ടില്‍ വോട്ടർമാരെ പണം നൽകി സ്വാധീനിക്കാന്‍ ശ്രമിച്ച അണ്ണാ ഡി എം കെ നേതാവ് ക്യാമറയിൽ കുടുങ്ങി. മാർച്ച് രണ്ടാമത്തെ ആഴ്ചയിലാണ് സംഭവം നടന്നത് എന്നാണ് സൂചന. ചേപ്പാക്കം- തിരുവല്ലിക്കേണി നിയമസഭാ മണ്ഡലത്തിലാണ് വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്ത നേതാവിന്റെ ദൃശ്യം ക്യാമറയില്‍ കുടുങ്ങിയത്.
ഒരു വോട്ടര്‍ക്ക് 500 രൂപാ വീതം അണ്ണാ ഡി എം കെ ന്യൂനപക്ഷ വിഭാഗം ഉപാധ്യക്ഷന്‍ ബഷീര്‍ വിതരണം ചെയ്യുന്നതിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. മണ്ഡലത്തിലെ വോട്ടര്‍മാരുടെ ഐ ഡി കാര്‍ഡ് പരിശോധിച്ച് നേതാവ് പണം കൈമാറുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
വിഡിയോ പ്രചരിച്ചതിന് പിന്നാലെ ഡി എം കെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്റെ മകനും മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ ഉദയനിധി സ്റ്റാലിന് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്കി.
234 അംഗ തമിഴ്നാട് നിയമസഭയിലേക്ക് ഏപ്രില്‍ ആറിനാണ് വോട്ടെടുപ്പ് നടക്കുന്നത്. മെയ് രണ്ടിന് ഫലം പ്രഖ്യാപിക്കും.

