ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനുള്ള തിയതി നീട്ടി

പാലക്കാട്: കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനുള്ള തിയതി മാര്‍ച്ച് 31 വരെ നീട്ടി. ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നവരും സാന്ത്വന സഹായം ലഭിക്കുന്നവരുമാണ് പെന്‍ഷന്‍ ലഭിക്കുന്നതിന് ഗസറ്റഡ് ഓഫീസറോ ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസറോ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടത്. സാന്ത്വനസഹായം ലഭിച്ചുകൊണ്ടിരിക്കുന്ന മൈനറായവരും 60 വയസിനു മുകളിലുള്ളവരും ഒഴികെയുള്ളവര്‍ പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഓഫീസില്‍ നേരിട്ട് ഹാജരാക്കുന്നവര്‍ ആധാര്‍കാര്‍ഡും ഫോണ്‍നമ്പറും കൊണ്ടുവരണം. കൂടാതെ ബോര്‍ഡിലെ അംഗങ്ങളായ തൊഴിലാളികളുടെ 2020 വര്‍ഷത്തെ അംഗത്വ പുതുക്കല്‍ നടത്തുന്നതിനുള്ള സമയപരിധി ഏപ്രില്‍ 20 വരെ ദീര്‍ഘിപ്പിച്ചതായും ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →