മോദിയുടെ മുഖ്യ ഉപദേഷ്ടാവ് പി.കെ. സിന്‍ഹ രാജിവച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖ്യ ഉപദേഷ്ടാവ് പി.കെ. സിന്‍ഹ രാജിവച്ചു. സിന്‍ഹ കഴിഞ്ഞ 15നു സ്ഥാനമൊഴിഞ്ഞെന്നാണ് വിവരം. രാജിവയ്ക്കാനുള്ളസാഹചര്യത്തെക്കുറിച്ച് വ്യക്തമായ സൂചനകളില്ല.ആരോഗ്യ പ്രശ്നങ്ങളാണ് രാജിയിലേക്കു നയിച്ചതെന്നു മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. 1977 ബാച്ച് ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് സിന്‍ഹ. പ്രഥമ നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് ക്യാബിനറ്റ് സെക്രട്ടറിയായിരുന്നു. അതിനുമുമ്പ് ഊര്‍ജ-ഷിപ്പിങ് മന്ത്രാലയ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2019-ല്‍ വിരമിച്ചതിനുപിന്നാലെ സിന്‍ഹയ്ക്കായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടിയെന്ന പ്രത്യേക തസ്തിക സൃഷ്ടിക്കുകയായിരുന്നു. അതിനുശേഷം നൃപേന്ദ്ര മിശ്രയുടെ പിന്‍ഗാമിയായി സിന്‍ഹ മോദിയുടെ മുഖ്യഉപദേഷ്ടാവായി നിയമിക്കുകയും ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →