അശോക് ആർ നാഥ് സംവിധാനം ചെയ്യുന്ന റെഡ് റിവർ ചിത്രീകരണം പൂർത്തിയായി

സഹസ്രാര സിനിമാസിന്റ ബാനറിൽ സന്ദീപ് ആർ നിർമ്മാണവും അശോക് ആർ നാഥ് സംവിധാനം നിർവഹിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ പ്രധാനവേഷത്തിലെത്തുന്ന റെഡ് റിവറിന്റെ ചിത്രീകരണം പൂർത്തിയായി. പെരുമാറ്റത്തിൽ ഏറെ വ്യത്യസ്തതകളുള്ള ബാലു എന്ന കഥാപാത്രമാണ് വിഷ്ണു ഉണ്ണികൃഷ്ണൻ ഈ ചിത്രത്തിൽ ചെയ്യുന്നത്.

സുനിൽ പ്രേം എൽ എസ് ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നഈ ചിത്രത്തിൽ സുധീർ കരമന, കൈലാഷ് ,ജയശ്രീ ശിവദാസ് , പ്രിയാ മേനോൻ , ഡോക്ടർ ആസിഫ്ഷാ, ഷാബു പ്രൗദീൻ, സതീഷ് മേനോൻ , സുബാഷ് മേനോൻ ,മധു ബാലൻ, റോജിൻ തോമസ്, വിജ കൊല്ലം എന്നിവരാണ് മറ്റു താരങ്ങൾ .

കൊല്ലം ജില്ലയിലെ മൺറോ തുരുത്ത്, ചിറ്റുമല , കല്ലട, എന്നിവിടങ്ങളിൽ ചിത്രീകരിച്ച ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം അപ്പോൾ പോൾ വൈക്ലിഫ്, ഗാനരചന പ്രകാശൻ കല്യാണി , സംഗീതം സുധേന്ദു രാജ് , എഡിറ്റിംഗ് വിപിൻ മണ്ണൂർ, പ്രൊഡക്ഷൻ കൺട്രോളർ ജയശീലൻ സദാനന്ദൻ , പശ്ചാത്തലസംഗീതം സിജു ഹസ്രത്ത്, പി ആർ ഒ അജയ് തുണ്ടത്തിൽ .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →