ലണ്ടന്‍: ഇന്ത്യയിലെ കര്‍ഷക സമരം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത് ബ്രിട്ടന്. 8/03/21 തിങ്കളാഴ്ച ഒന്നര മണിക്കൂറാണ് പാര്‍ലമെന്റില്‍ ചര്‍ച്ച നടന്നത്. പ്രക്ഷോഭര്‍ക്കെതിരായ ഇന്ത്യന്‍ ഭരണകൂടത്തിന്റെ നടപടികളില്‍ ലേബര്‍ പാര്‍ട്ടി, ലിബറല്‍ ഡെമോക്രാറ്റുകള്‍, സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടി എംപിമാര്‍ ആശങ്കകള്‍ രേഖപ്പെടുത്തി. ഇരു രാജ്യത്തെയും പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ ബ്രിട്ടന്റെ ആശങ്കകള്‍ അറിയിക്കണമെന്നും പാര്‍ലമെന്റ് അഭിപ്രായപ്പെട്ടു. അതേസമയം, ബ്രിട്ടീഷ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചാണ് ഇന്ത്യ ഇതിനോട് പ്രതികരിച്ചത്.ഇന്ത്യയിലെ കാര്‍ഷിക പരിഷ്കാരങ്ങളില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് നടത്തിയ ചര്‍ച്ച തീര്‍ത്തും അനുചിതവും പ്രത്യേക ലക്ഷ്യങ്ങളോടെയുള്ളതുമാണ്. മറ്റൊരു ജനാധിപത്യ രാഷ്ട്രത്തിന്റെ ആഭ്യന്തര വിഷയത്തിലുള്ള അനാവശ്യ ഇടപെടലാണിത്. വോട്ട്ബാങ്ക് രാഷ്ട്രീയം ലക്ഷ്യംവച്ചുള്ള നീക്കങ്ങളില്‍നിന്ന് ബ്രിട്ടീഷ് എം.പിമാര്‍ വിട്ടുനില്‍ക്കുന്നതാണ് ഉചിതമെന്നും വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് സിങ് വ്യക്തമാക്കി. പാര്‍ലമെന്റിന്റെ വെബ്െസെറ്റില്‍ ഒരു ലക്ഷത്തിലധികംപേര്‍ ഒപ്പിട്ട ഇ-പെറ്റീഷന് സമര്‍പ്പിക്കപ്പെട്ടതിനു പിന്നാലെ തിങ്കളാഴ്ചയാണ് ഇന്ത്യയിലെ കര്‍ഷകപ്രക്ഷോഭം ബ്രിട്ടീഷ് പാര്‍ലമെന്റ് ചര്‍ച്ച ചെയ്തത്. നൂറു ദിവസത്തിലധികമായി തുടരുന്ന പ്രക്ഷോഭം സംബന്ധിച്ചും സമരക്കാര്‍ക്കുനേരേ നടന്ന പോലീസ് ബലപ്രയോഗവും മാധ്യമസ്വാതന്ത്ര്യവും അടക്കം എം.പിമാരുടെ ചര്‍ച്ചയ്ക്കു വിഷയമായി.
കര്‍ഷക സമരം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത് ബ്രിട്ടന്: വോട്ട്ബാങ്ക് രാഷ്ട്രീയനീക്കങ്ങളില്നിന്ന് ബ്രിട്ടീഷ് എംപിമാര്‍ വിട്ടുനില്‍ക്കണമെന്ന് ഇന്ത്യ
