തിരഞ്ഞെടുപ്പില്‍ കോവിഡ് പ്രതിരോധം ഉറപ്പാക്കും; കളക്ടര്‍

തൃശ്ശൂർ: പൂര്‍ണമായും കോവിഡ് പ്രതിരോധം ഉറപ്പാക്കിയായിരിക്കും ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് ബൂത്തുകള്‍ സജ്ജീകരിക്കുകയെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ എസ് ഷാനവാസ്‌ പറഞ്ഞു. ഒരു പോളിംഗ് ബൂത്തില്‍ പരമാവധി ആയിരം പേര്‍ മാത്രമാണ് വോട്ടു ചെയ്യുക. ഓരോ ബൂത്തിലും ബ്രേക്ക് ദ ചെയിന്‍ കിറ്റ്, മാസ്‌ക് കോര്‍ണര്‍ എന്നിവ സജ്ജമാക്കും. ഓരോ ബൂത്തിലും വോട്ടര്‍മാര്‍ക്ക് നല്‍കുന്നതിന് ഡിസ്‌പോസിബിള്‍ കയ്യുറകളും ഉണ്ടാകും. തിരഞ്ഞെടുപ്പിന്റെ തലേ ദിവസം എല്ലാ പോളിംഗ് ബൂത്തുകളും അണുവിമുക്തമാക്കും. തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിച്ചശേഷമാകും വോട്ടര്‍മാരെ ബൂത്തിലേക്ക് കയറ്റിവിടുക. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →