വീട്ടമ്മയെ ആക്രമിച്ച കേസിലെ പ്രതി പിടിയില്‍

കഞ്ചിക്കോട്‌ : മണിയേരില്‍ ഒറ്റക്കുതാമയിക്കുന്ന വീട്ടമ്മയെ ആക്രമിച്ച്‌ പണവും സ്വര്‍ണ്ണവും തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതി അറസ്‌റ്റില്‍. കഞ്ചിക്കോട്‌ വ്യവസായ മേഖലയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചുളളിമട പടിഞ്ഞാറേക്കാട്‌ പഴനിസ്വാമി (64) ആണ്‌ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്‌.

ഇയാള്‍ക്കൊപ്പം തമിഴ്‌നാട്ടുകാരായ മറ്റ്‌ മൂന്നുപേരും സംഘത്തിലുണ്ടെന്നും ഇവരും ഉടന്‍ അറസ്റ്റിലാകുമെന്നും കസബ സിഐ എന്‍.എസ്‌ രാജീവ്‌ പറഞ്ഞു. സിഐ യെകൂടാതെ എസ്‌ ഐ.മാരായ ഐസി ചിത്തരഞ്‌ജന്‍, ജി.വി ശ്യാംകുമാര്‍, സിപിഒ മാരായ സി മണികണ്‌ഠദാസ്‌, വിമല്‍കുമാര്‍, എല്‍ സുനില്‍ കദീജ അഷറഫ്‌, എന്നിവരും അടങ്ങിയ സംഘമാണ്‌ കേസ്‌ അന്വഷിക്കുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →