പിഎം-കിസാൻ പദ്ധതി രണ്ട് വർഷം പൂർത്തിയാക്കി

കർഷകരുടെ അന്തസ്സും സമൃദ്ധിയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പി.എം-കിസാൻ പദ്ധതി രണ്ട് വർഷം പൂർത്തിയാക്കി .

 “ 2 വർഷം മുമ്പ് ഇതേ  ദിവസമാണ്  പ്രധാനമന്ത്രി-കിസാൻ പദ്ധതി ആരംഭിച്ചത്  നമ്മുടെ രാഷ്ട്രത്തിന്  ആഹാരം നൽകാനായി അഹോരാത്രം പരിശ്രമിക്കുന്ന കർഷകർക്ക് അന്തസ്സുള്ള ജീവിതവും അഭിവൃദ്ധിയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങിയത് . നമ്മുടെ കർഷകരുടെ നിശ്ചയദാർഢ്യവും  അത്യുത്സാഹവും പ്രചോദനകരമാണ്.

കഴിഞ്ഞ 7 വർഷത്തിനിടയിൽ, കാർഷിക മേഖലയുടെ  പരിവർത്തനത്തിനായി കേന്ദ്ര ഗവൺമെന്റ് നിരവധി ഉദ്യമങ്ങൾഏറ്റെടുത്തിട്ടുണ്ട്. മെച്ചപ്പെട്ട ജലസേചനം മുതൽ കൂടുതൽ സാങ്കേതികവിദ്യ, കൂടുതൽ വായ്പ, വിപണികൾ മുതൽ ശരിയായ വിള ഇൻഷുറൻസ് വരെ , മണ്ണിന്റെ ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്  മുതൽ  ഇടനിലക്കാരെ ഇല്ലാതാക്കുക വരെ ,  എല്ലാ ശ്രമങ്ങളും  ഇതിൽ  ഉൾക്കൊള്ളുന്നു.

എം‌എസ്‌പിയുടെ ചരിത്രപരമായ വർദ്ധന നേടിയതിന്റെ ബഹുമതി നമ്മുടെ ഗവണ്മെന്റിനുണ്ട്. കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ സാധ്യമായതെല്ലാം ഞങ്ങൾ ചെയ്യുന്നു.

കൃഷിക്കാർക്കായി ചെയ്ത പരിശ്രമങ്ങളുടെ ഒരു നേർക്കാഴ്ച നമോ ആപ്പിൽ നിങ്ങൾക്ക് കാണാൻ കഴിയും.” ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പ്രധാനമന്ത്രി കുറിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →