മാലിന്യ ശേഖരണം: കടക്കരപ്പള്ളി പഞ്ചായത്തില്‍ ഹരിതകര്‍മ്മ സേനക്ക് തുടക്കം

ആലപ്പുഴ: കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ മാലിന്യ ശേഖരണത്തിനായി രൂപീകരിച്ച ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനോദ്ഘാടനം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന്‍ നിര്‍വഹിച്ചു. പഞ്ചായത്തില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ സൂക്ഷിക്കാനായി പത്താം വാര്‍ഡിലാണ് മെറ്റീരിയല്‍ കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. 

കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഹരിത കര്‍മ്മ സേനയില്‍ 14 വാര്‍ഡുകളിലേക്കുമായി 28അംഗ ഹരിതകര്‍മ്മ സേനാംഗങ്ങളാണ് ഉള്ളത്. ഒരു വാര്‍ഡില്‍ രണ്ടു പേര്‍ വീതമാണുള്ളത്. കുടുംബശ്രീ അംഗങ്ങളെയാണ് ഹരിത കര്‍മ്മ സേനയിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. പഞ്ചായത്തിലെ വീടുകള്‍, ഹോട്ടലുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം മാലിന്യങ്ങള്‍ ഹരിതകര്‍മ്മ സേന ശേഖരിക്കും. ആദ്യപടിയായി ഒരു ലക്ഷം രൂപയാണ് പദ്ധതിക്കായി പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സതി അനില്‍കുമാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സത്യാനന്ദന്‍, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു ഷിബു, പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →