കുടുംബവഴക്കിനെ തുടര്‍ന്ന്‌ ഭാര്യയെ കഴുത്തറുത്ത ശേഷം കാര്‍ കയറ്റി കൊന്നു

ചെന്നൈ: കുടുംബ വഴക്കിനെ തുടര്‍ന്ന്‌ ഭാര്യയെ കഴുത്തറുത്തു കൊന്നു. ചെന്നൈ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടര്‍ ഗോകുല്‍ കുമാറാണ്‌ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത്‌. ചെന്നൈ ഡിണ്ടിവനം സ്വദേശിയായ ഡോ. കീര്‍ത്തനയാണ്‌ കൊല്ലപ്പെട്ടത്‌. 2021 ഫെബ്രുവരി 19ന്‌ വെളളിയാഴ്‌ച വൈകിട്ട്‌ ആയിരുന്നു സംഭവം കറിക്കത്തികൊണ്ട്‌ കഴുത്ത്‌ അറുത്തശേഷം ശരീരത്തിലൂടെ കാര്‍ ഓടിച്ച കയറ്റി കൊലപ്പെടുത്തുകയായിരുന്നു.

മൂന്നുവര്‍ഷം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. സ്വകാര്യ സ്ഥാപനത്തില്‍ എച്ച് ആര്‍ മാനേജരായിരുന്നു കീര്‍ത്തന. ലോക്‌ഡൗണ്‍ ആരംഭിച്ചതോടെ ജോലിക്ക്‌ പോകുന്നത്‌ ഡോക്ടര്‍ നിര്‍ത്തി. ഇത്‌ സംബന്ധിച്ച രണ്ടുപേരും തമ്മില്‍ വഴക്ക്‌ പതിവായിരുന്നു. തുടര്‍ന്ന്‌ ഗോകുലും കീര്‍ത്തനയുടെ വീട്ടിലേക്ക്‌ താമസം മാറ്റിയിരുന്നു. ഇവര്‍ തമ്മിലുളള വഴക്ക്‌ മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന്‌ വീട്ടുകാര്‍ ഇടപെട്ട്‌ വിവാഹ മോചനത്തിനുളള നടപടികള്‍ തുടങ്ങിയിരുന്നു.

വെളളിയാഴ്‌ച വൈകിട്ട്‌ പതിവുപോലെ ഇവര്‍ വഴക്കാരംഭിച്ചു. ഇതിനിടെ അടുക്കളയിലേക്ക്‌ പോയ ഗോകുല്‍ കറിക്കത്തിയുമായി എത്തി കീര്‍ത്തനയെ ആക്രമിക്കുകയായിരുന്നു. . കഴുത്ത് വെട്ടേറ്റ്‌ തൂങ്ങി. ബഹളം കേട്ട്‌ ഓടിയെത്തിയ കീര്‍ത്തനയുടെ മാതാപിതാക്കളെയും ഇയാള്‍ ആക്രമിച്ചു. അരിശം തീരാതിരുന്ന ഗോകുല്‍ മുടിയില്‍ പിടിച്ച്‌ വലിച്ചിഴച്ച്‌ കീര്‍ത്തനെയ വീടിന്‌ പുറത്തെത്തിച്ചു. തുടര്‍ന്ന്‌ പോര്‍ച്ചില്‍ നിന്നും കാറെടുത്ത്‌ കീര്‍ത്തനയുടെ ദേഹത്തുകൂടി പലതവണ കയറ്റിയിറക്കി മരണം ഉറപ്പുവരുത്തി. തുടര്‍ന്ന്‌ കാറുമായി രക്ഷപെട്ടു. അയല്‍ക്കാര്‍ വിവരം നല്‍കിയതനുസരിച്ച സ്ഥലത്തെത്തിയ പോലീസ്‌ കീര്‍ത്തനയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷക്കാനായില്ല. സംഭവസ്ഥലത്തുനിന്നും രക്ഷപെട്ട ഗോകുലിനെ ചെന്നൈ-തിരുച്ചിറപ്പളളി ദേശീയ പാതയില്‍ ആര്‍തൂര്‍ ടോള്‍പ്ലാസക്കുസമീപം കാര്‍ നിന്ത്രണം വിട്ട്‌ മറിഠ്‌ട നിലയില്‍ കണ്ടെത്തി . ഇയാളെ പിന്നീട്‌ പോലീസ്‌ അറസ്‌റ്റ് ‌ചെയ്‌തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →