കണ്ണൂർ: തോട്ടട ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ ടെയിലറിംഗ് തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. എസ് എസ് എല്‍ സി/ തത്തുല്യ യോഗ്യതയും കേരള ഗവ. ടെക്നിക്കല്‍ എക്സാമിനേഷന് (ഹയര്‍) ഇന്‍ ടെയിലറിംഗ്/എംബ്രോയിഡറി ആന്റ് നീഡില്‍ വര്‍ക്ക്/ഏതെങ്കിലും വനിതാ പോളിടെക്നിക്കില്‍ നിന്നും റഗുലര്‍ ആയി പഠിച്ച് നേടിയ രണ്ട് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കോസ്റ്റ്യൂം ഡിസൈന്‍ ആന്റ് ഡ്രസ്സ് മേക്കിംഗ് ആണ് യോഗ്യത. താല്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഫെബ്രുവരി 22 നകം thsthottada@gmail.com ല്‍ അപേക്ഷിക്കണം. ഫോണ്‍: 0497-2835260.
ടെയിലറിംഗ് ഇന്‍സ്ട്രക്ടര്‍: അപേക്ഷ ക്ഷണിച്ചു
