തന്നെ ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയമാണ് കാരണം.. നടൻ സലീം കുമാർ

ഐ എഫ് എഫ് കെ യുടെ കൊച്ചി ഉദ്ഘാടന ചടങ്ങിൽതാൻ പങ്കെടുക്കില്ലെന്നും ഇനി പങ്കെടുത്താൽ തന്നെ പിന്തുണച്ച വരോടുള്ള വഞ്ചനയാവും അതെന്നും നടൻ സലിം കുമാർ. ചടങ്ങിൽ ക്ഷണിക്കാത്തതിന് പ്രായക്കൂടുതൽ ആണ് കാരണം എന്ന് പറഞ്ഞതായി താരം പറഞ്ഞു. അങ്ങനെയെങ്കിൽ ചടങ്ങിൽ പങ്കെടുക്കുന്ന അമൽ നീരദും ആഷിക് അബുവും തനിക്കൊപ്പം പഠിച്ചവരാണ് എന്നും താരം കൂട്ടിച്ചേർത്തു.

കൊച്ചു കുട്ടികളെക്കാൾ കഷ്ടമാണ് ഐഎഫ്എഫ്കെ ഭാരവാഹികളുടെ പെരുമാറ്റമെന്നും സലിംകുമാർ ആരോപിച്ചു. തന്നെ ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയമാണ് കാരണം. സിപിഎം മേളയിൽ കോൺഗ്രസുകാരനെ പങ്കെടുപ്പിക്കില്ലെന്നും സലിംകുമാർ പറഞ്ഞു.

ഐ എഫ് എഫ് കെ ഉദ്ഘാടന ചടങ്ങിൽ നിന്ന് നടൻ സലീം കുമാറിനെ ഒഴിവാക്കിയത് വിവാദമായി. ചടങ്ങിൽ തെളിയിക്കുന്ന 25 പുരസ്ക്കാര ജേതാക്കളോടൊപ്പം സലിംകുമാർ ഉണ്ടായിരുന്നില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →