‘പെണ്ണാകാൻ’ തുനിയുന്ന ആൺകുട്ടികളെ നിയന്ത്രിക്കാനൊരുങ്ങി ചൈന

ബീജിംഗ്: പെണ്ണാകാനാഗ്രഹിക്കുകയും പെൺകുട്ടികളെ പോലെ ആഭരണങ്ങൾ ധരിക്കുകയും മുഖലേപനങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്ന ആൺകുട്ടികൾ രാജ്യത്ത് വർദ്ധിച്ചുവരികയാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ചൈന. കായിക ഇനങ്ങളിൽ നിന്ന് ഒഴിവാക്കണം എന്ന ആവശ്യവുമായി മെഡിക്കൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂൾ അധികൃതരെ സമീപിക്കുന്ന ആൺകുട്ടികളുടെ എണ്ണം വർദ്ധിച്ചു വരികയാണെന്നാണ് ചൈനീസ് സർക്കാരിന്റെ ചില ഉന്നത വൃത്തങ്ങൾ തന്നെ സൂചിപ്പിക്കുന്നത്.

‘ആൺകുട്ടികൾ ദുർബലരും പെൺകുട്ടികളെ പോലെ നടക്കുന്നവരും ഫുട്ബോളടക്കമുള്ള കായിക ഇനങ്ങൾ ഇഷ്ടപ്പെടാത്തവരുമായി മാറുന്നത് വളരെ അപകടകരമായ ഒരു പ്രവണതയാണ് ‘ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പറയുന്നു.

2020 ജൂൺ ആദ്യം തന്നെ, 13-ാമത് ചൈനീസ് പീപ്പിൾസ് പൊളിറ്റിക്കൽ കൺസൾട്ടേറ്റീവ് കോൺഫറൻസിന്റെ ദേശീയ സമിതിയുടെ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗവും ഹാർബിൻ ഇലക്ട്രിക് കോർപ്പറേഷൻ ചെയർമാനുമായ സി സെഫു, ചൈനയിലെ ചെറുപ്പക്കാരായ പുരുഷന്മാരിൽ പലരും ദുർബലരും ഭീരുത്വമുള്ളവരുമായി മാറിയെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഫുട്ബോൾ കളിക്കാതിരിക്കുന്നതുമുതൽ “ആർമി ഹീറോ” ആകാൻ ആഗ്രഹിക്കാത്തത് വരെയുള്ള പ്രവണതകൾ ആൺകുട്ടികളിലുണ്ട്. അദ്ദേഹം വിലയിരുത്തി.

ഫലപ്രദമായി കൈകാര്യം ചെയ്യാതിരുന്നാൽ ചൈനീസ് രാജ്യത്തിന്റെ നിലനിൽപ്പിനും വികാസത്തിനും അനിവാര്യമായും അപകടമുണ്ടാകുമെന്ന് സി ഹാർമ്പെഡ് പറഞ്ഞു. ‘പുരുഷ കൗമാരക്കാരുടെ സ്ത്രീവൽക്കരണം തടയുന്നതിനുള്ള നിർദ്ദേശം’ എന്ന തലക്കെട്ടിൽ കഴിഞ്ഞയാഴ്ച ഒരു നയരേഖ പ്രസിദ്ധീകരിച്ചതോടെ ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയവും പ്രശ്നത്തിൽ ഇടപെട്ടു തുടങ്ങിയതാണ് സൂചന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →