2013 പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രത്തിൻറെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രമാണ് ദൃശ്യം 2. മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 ഈ മാസം 19ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ എട്ടിന് പുറത്തിറക്കുമെന്ന് ആമസോൺ പ്രൈം ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
മലയാള സിനിമ പ്രേക്ഷകരെ സംബന്ധിച്ച് സർപ്രൈസ് പ്രഖ്യാപനമായിരുന്നു ദൃശ്യം 2 ന്റെ ഒടി ടി റിലീസ് സംബന്ധിച്ച വിവരം. പുതുവത്സരദിനത്തിൽ പുറത്തെത്തിയ ടീസറിനൊപ്പമാണ് ചിത്രം തിയേറ്ററുകളിലേക്ക് ഇല്ലെന്നും മറിച്ച് ആമസോൺ പ്രൈമിലൂടെയാണ് റിലീസ് എന്നും അറിയാൻ പറ്റിയത്. കൊച്ചിയിലും തൊടുപുഴയിലും ആയിട്ടായിരുന്നു ഈ ചിത്രത്തിന്റെ ചിത്രീകരണം. ആദ്യഭാഗത്തിലെ മിക്ക അഭിനേതാക്കളും എത്തുന്നു രണ്ടാം ഭാഗത്തിൽ .
എന്നാൽ ആദ്യഭാഗത്തിൽ ഇല്ലാതിരുന്ന ചില താരങ്ങളും രാണ്ടാം ഭാഗത്തിൽ എത്തുന്നുണ്ട്. ഗണേഷ് കുമാർ , മുരളിഗോപി , സായി കുമാർ , എന്നിവരാണ് അവരിൽ പ്രധാനികൾ .
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൻറെ രചനയും സംവിധാനവും ജിത്തു ജോസഫ് ആണ് . ചായാഗ്രഹണം സതീഷ് കുറുപ്പ്, എഡിറ്റിംഗ് വി എസ് വിനായക്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് അർഫാസ് അയൂബ്, സുധീഷ് രാമചന്ദ്രൻ , സംഗീതം അനിൽ ജോൺസൺ.

