നെയ്യാറ്റിൻകരയിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി

തിരുവനന്തപുരം: ‌നെയ്യാറ്റിൻകരയിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി. ആലങ്കോട് സ്വദേശിനി മോഹനകുമാരിയെയാണ് മകൻ വിപിൻ കൊലപ്പെടുത്തിയത്. വിപിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ‌ കണ്ടെത്തി.

വെളളിയാഴ്ച (05/02/21 )രാവിലെയാണ് സംഭവം നാട്ടുകാർ അറിയുന്നത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയിൽ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. അമ്മയും മകനും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →