73-ാമത് കരസേനാ ദിനം ആഘോഷിച്ചു

ഇന്ത്യൻ സൈന്യം 73-ാമത് കരസേന ദിനം ആഘോഷിച്ചു. സ്വാതന്ത്ര്യാനന്തരം, 1949-ൽ അവസാന ബ്രിട്ടീഷ് കമാൻഡർ-ഇൻ-ചീഫ്, ജനറൽ സർ എഫ്. ആർ. ആർ. ബുച്ചറിൽ നിന്ന് ജനറൽ കെ. എം. കരിയപ്പ (പിന്നീട് ഫീൽഡ് മാർഷൽ) കരസേനാ മേധാവി സ്ഥാനം ഏറ്റെടുത്ത ദിനമാണ് കരസേനാ ദിനമായി ആചരിക്കുന്നത്.

ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചുകൊണ്ട് ആഘോഷങ്ങൾ ആരംഭിച്ചു. അവിടെ സംയുക്ത സേന മേധാവി ജനറൽ ബിപിൻ റാവത്തും, മൂന്ന് സൈനിക മേധാവികളും ബലിദാനികൾക്ക് ആദരാഞ്ജലി അർപ്പിച്ചു.

ദില്ലി കന്റോൺ‌മെന്റിലെ കരിയപ്പ പരേഡ്ഗ്രൗണ്ടിൽ‌ നടന്ന കരസേന ദിന പരേഡിൽ അഭിവാദ്യം സ്വീകരിച്ച കരസേനാ മേധാവി ജനറൽ എം‌. എം. നരവനെ, മരണാനന്തരം അഞ്ച് പേർക്ക് ഉൾപ്പെടെ 15 പേർക്ക് സേന മെഡലുകൾ സമ്മാനിച്ചു.

കരസേന ദിന പരേഡിന് ദില്ലി മേഖലാ ചീഫ് ഓഫ് സ്റ്റാഫ്, മേജർ ജനറൽ അലോക് കാക്കർ നേതൃത്വം നൽകി. പരം വീർ ചക്ര, അശോക് ചക്ര ജേതാക്കളാണ് പരേഡിൽ അണിനിരന്നത്.

തദ്ദേശീയമായി രൂപകൽപ്പന ചെയ്തതും, വികസിപ്പിച്ചെടുത്തതുമായ 75 ഡ്രോണുകൾ ഉപയോഗിച്ച് ഇന്ത്യൻ സൈന്യം ഡ്രോൺ വിന്യാസ ശേഷിയുടെ പ്രകടനവും നടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →