ഫെബ്രുവരി ഒന്ന് മുതല്‍ സ്‌കൂള്‍ തുറക്കാന്‍ തെലങ്കാന

ഹൈദരാബാദ്: തെലങ്കാനയില്‍ സ്‌കൂളുകളും കോളജുകളും ഫെബ്രുവരി ഒന്ന് മുതല്‍ തുറക്കുമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. സ്‌കൂളുകളില്‍ ഒന്‍പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് ക്ലാസുകള്‍ തുടങ്ങുക. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും ഫെബ്രുവരി ഒന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ക്ലാസുകള്‍ നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളുകളില്‍ കൊവിഡ് മുന്‍കരുതലുകള്‍ ഉറപ്പു വരുത്തിയോ എന്നറിയാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →