ഡൽഹിയിലെ ഹാര്‍ലി ഡേവിഡ്​സണ്‍ ഷോറുമില്‍ വന്‍ തീപിടിത്തം

ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ മോത്തി നഗറിലെ ഹാര്‍ലി ഡേവിഡ്​സണ്‍ ഷോറുമില്‍ വന്‍ തീപിടിത്തം. 2-12-2020 ശനിയാഴ്ച പുലര്‍ച്ചെയാണ്​​ തീപിടിത്തമുണ്ടായത്. നാല്​ പേരെ തീ പിടിച്ച കെട്ടിടത്തില്‍ നിന്നും രക്ഷിച്ചു. മുഹമ്മദ്​ ഷഹദാബ്​, ധീരേന്ദ്രര്‍, കിരണ്‍, റിയ എന്നിവരെയാണ്​ കെട്ടിടത്തിന്‍റെ മൂന്നാം നിലയിലെ നിശാ​ ക്ലബില്‍ നിന്നും രക്ഷിച്ചത്​. കെട്ടിടത്തിന്‍റെ ഒന്നും രണ്ടും നിലകളിലായിരുന്നു തീപിടിച്ചത്. 25 അഗ്​നിശമന സേന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു.

ശനിയാഴ്‌ച പുലര്‍ച്ചെ 5.50 ഓടെയാണ്​ തീ നിയന്ത്രണവിധേയമാക്കിയതെന്ന്​ മുതിര്‍ന്ന ഫയര്‍ സര്‍വീസ്​ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കെട്ടിടത്തിന്‍റെ ഒന്നും രണ്ടും നിലകളിൽ കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →