ആറ്റിങ്ങല്‍: നാഡീജ്യോതിഷം എന്ന വ്യാജേന വീട്ടമ്മയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ യുവാവ് അറസ്റ്റിൽ. ചിറയിന്‍കീഴ് വലിയകട ഒറ്റപ്ലാംമുക്ക് സാന്ത്വനം വീട്ടില്‍ മനു എന്ന മിഥുനാണ് (30) പിടിയിലായത്. പൂജകളും നാഡീജ്യോതിഷവും വീട്ടില്‍ തന്നെ മഠം സ്ഥാപിച്ചായിരുന്നു നടത്തിയിരുന്നത്.
22-12-2020 ചൊവ്വാഴ്ച മഠത്തില്‍ നാഡീജ്യോതിഷം നോക്കാനെത്തിയ ഭര്‍തൃമതിയായ വീട്ടമ്മയെയാണ് ഇയാൾ പീഡിപ്പിച്ചത്. നാഡീ ജ്യോതിഷമെന്ന മട്ടിൽ രതിവൈകൃതങ്ങള്‍ക്ക് വിധേയയാക്കുകയും ചെയ്തു. തുടർന്ന് വീട്ടമ്മ പരാതി നൽകുകയായിരുന്നു.
ആറ്റിങ്ങല്‍ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിൻ്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ എസ്. ഷാജി, എസ്.ഐ സനൂജ്, എ.എസ്.ഐ സലിം, ജയന് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.

