തൃശൂര്‍: പ്രമുഖ എഴുത്തുകാരി സാറാ ജോസഫിന്റെ മരുമകന്റെ
ബാങ്ക് അക്കൗണ്ടില്‍ നിന്ന് 20 ലക്ഷം രൂപ തട്ടിയതായി പരാതി. സിംകാര്‍ഡിന്റെ ഡ്യൂപ്ളിക്കേറ്റ് ഉപയോഗിച്ചാണ് തട്ടിപ്പ് . പി .കെ ശ്രീനിവാസന്റെ കാനറാ ബാങ്കിലെ അക്കൗണ്ടില്‍ നിന്നാണ് തട്ടിപ്പു സംഘം 20ലക്ഷം രൂപ തട്ടിയെടുത്തത്.
സിംകാര്‍ഡിന്റെ ഡ്യൂപ്ളിക്കേറ്റ് ഉപയോഗിച്ചപ്പോൾ ലഭിച്ച ഒ ടി പി നമ്പർ ഉപയോഗിച്ച് പണം പിന്‍വലിക്കുകയായിരുന്നു.പി .കെ. ശ്രീനിവാസന്റെ പരാതിയില്‍ തൃശൂര്‍ സൈബര്‍സെല്‍ അന്വേഷണം ആരംഭിച്ചു. പണം തട്ടിയവരെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല.
ബാങ്ക് അറിയാതെ ഒന്നും നടക്കില്ലെന്ന് ആരോപിച്ച് കാനറാ ബാങ്കിനെതിരെ സാറാ ജോസഫ് രംഗത്തെത്തി. പണം പിന്‍വലിച്ചപ്പോള്‍ മെസേജ് കിട്ടിയില്ലെന്നും ബാങ്കിന്റെ ഭാഗത്തു നിന്നുണ്ടായത് തണുത്ത പ്രതികരണമായിരുന്നു എന്നും സാറാ ജോസഫ് ആരോപിച്ചു.

